വിജിലന്‍സിലുള്ള വിശ്വാസം നഷ്ടമായി: കെ.എം മാണി
കോഴിക്കോട്: ജനങ്ങള്‍ക്ക് വിജിലന്‍സിലുള്ള വിശ്വാസം നഷ്ടമായെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി എം.എല്‍.എ. പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ സമ്മേളനം നളന്ദ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഭരണമുïോയെന്ന് തോന്നിപ്പോവുകയാണ്. ഒരു ഉദ്യോഗസ്ഥനെ മാറ്റണോ നിലനിര്‍ത്തണോ എന്നു പാര്‍ട്ടി കമ്മിറ്റി കൂടി തീരുമാനിക്കുന്ന ദയനീയ സാഹചര്യത്തിലാണ് ഭരണം നടക്കുന്നത്. ഉദ്യോഗസ്ഥ മേധാവിത്വം ഇല്ലാതാക്കാന്‍ സര്‍ക്കാരിനാകുന്നില്ല. വിജിലന്‍സ് അന്വേഷണം പ്രതിപക്ഷത്തിന് ഒരു രീതിയിലും ഭരണപക്ഷത്തിനു മറ്റൊരു രീതിയിലുമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വി.എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാര്‍ നടത്തിയ ക്രമക്കേടുകള്‍ സംബന്ധിച്ച് വിജിലന്‍സ് മൗനം പാലിക്കുകയാണ്. പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംബന്ധിച്ച വിഷയത്തില്‍ വനം വകുപ്പ് മന്ത്രിയുടെ വാക്കും പ്രവര്‍ത്തിയും രïു തരത്തിലാണ്. 123 വില്ലേജുകളെ പരിസ്ഥിതി ലോല പ്രദേശങ്ങളായി കണക്കാക്കാമെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുïെങ്കില്‍ അതു ജനദ്രോഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ജോണ്‍ പൂതക്കുഴി അധ്യക്ഷനായി.
സംസ്ഥാന വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി, അഡ്വ. ജോയ് എബ്രഹാം എം.പി, വി.സി ചാïി മാസ്റ്റര്‍, അഡ്വ. മുഹമ്മദ് ഇഖ്ബാല്‍, അഡ്വ. തോമസ് മണിയങ്ങാടന്‍, ടി.എം ജോസഫ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."