'പ്ലസ് ടു അധ്യാപക തസ്തികകള്‍ വെട്ടിക്കുറയ്ക്കരുത് '
കോഴിക്കോട്: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തെ തകര്‍ക്കുന്ന രീതിയില്‍ അധ്യാപക തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കെ.എച്ച്.എസ്.ടി.യു പ്രക്ഷോഭസംഗമം ആവശ്യപ്പെട്ടു.
കരിക്കുലം, കോ-കരിക്കുലം മേഖലകളില്‍ മികച്ച സേവനം നല്‍കിവരുന്ന അധ്യാപക സമൂഹത്തെ അപമാനിക്കുന്ന ഉത്തരവ് ധനവകുപ്പ് പിന്‍വലിക്കണം. മൂന്നുവര്‍ഷമായി തസ്തികയും ശമ്പളവുമില്ലാതെ ജോലിചെയ്യുന്ന അധ്യാപകരെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. ശക്തമായ പ്രക്ഷോഭങ്ങളിലൂടെ അധ്യാപകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് നവംബര്‍ 23ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണനടത്താനും കണ്വന്ഷന് തീരുമാനിച്ചു.
സി.ടി.പി ഉണ്ണിമൊയ്തീന്‍ അധ്യക്ഷനായി. കെ.ടി അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഒ. ഷൗക്കത്ത്, വി.കെ അബ്ദുറഹ്മാന്, പി.എം കൃഷ്ണന് നമ്പൂതിരി, പി.സി മുഹമ്മദ് സിറാജ്, സജി ജോസഫ്, പി. ഷമീര്‍, വി. സജിത്ത്, വി.പി അബ്ദുസ്സലീം, എ. അബൂബക്കര്‍, ഷമീര്‍ പുതുപ്പാടി, കെ. സഹീര്‍, എ.എം നസീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."