'ആരോഗ്യരംഗം കൂടുതല്‍ ആധുനികവല്‍ക്കരിക്കേണ്ടതുണ്ട് '
കൊച്ചി : സംസ്ഥാനത്തെ ആരോഗ്യരംഗം കൂടുതല്‍ ആരോഗ്യവല്‍ക്കരിക്കേണ്ടതുണ്ടെന്നു വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. നല്ല ആരോഗ്യമിളള സമൂഹത്തെ സൃഷ്ടിച്ച് സുമനസുകളെ സൃഷ്ടിക്കുന്നതായിരിക്കണം ആരോഗ്യ ദര്‍ശനം.ലോകം ആരോഗ്യ പരിപാലനത്തിനായി തന്മാത്രാ വണ്ടികള്‍ സൃഷ്ടിക്കുന്ന തിരക്കിലാണ്.
വിശാലമായ ആസ്പത്രി കെട്ടിടങ്ങളോ മറ്റ് സംവിധാനങ്ങളോയില്ലാതെ അതിനൂതന ആരോഗ്യ പരിപാലനം സാധ്യമാക്കുന്ന തരത്തിലാണ് ലോകത്ത് പരീക്ഷണങ്ങള്‍ നടന്നുവരുന്നത്. ഇത്തവണത്തെ നൊബല്‍ പുരസ്‌ക്കാരം സമര്‍പ്പിക്കപ്പെട്ടതും തന്മാത്ര വണ്ടികളുടെ വ്യാപനത്തിനായുളള ശ്രമങ്ങള്‍ക്കുവേണ്ടിയാണ്. മനുഷ്യശരീരത്തിലെ ഓരോ അവയവങ്ങളും സസൂക്ഷം നിരീക്ഷിച്ച് ആവശ്യമുളളവയെ നിലനിര്‍ത്തുകയും അല്ലാത്തവയെ നീക്കുകയും ചെയ്യുന്ന പ്രവര്‍ത്തികള്‍ തന്മാത്രവണ്ടികള്‍ ചെയ്യുന്ന കാലം വിദൂരമല്ലെന്ന് നമ്മള്‍ മനസിലാക്കേണ്ടതുണ്ട്.
നമ്മുടെ ആരോഗ്യരംഗം കൂടുതല്‍ വികസനത്തിലേക്ക് എത്തിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. എറണാകുളം ടൗണ്‍ ഹാളില്‍ ലിസി ഹോസ്പിറ്റിലിന്റെ അറുപതാം വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ബിഷപ്പ്. മാര്‍ ജോര്‍ജ് ആലംഞ്ചേരി അദ്ധ്യക്ഷനായിരുന്നു. ഹൃദ്രോഗ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. ലിസി ആരോഗ്യ ഡയറിയുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ നിര്‍വഹിച്ചു. ജ. കുര്യന്‍ ജോസഫ്, കെ വി തോമസ്. എം എല്‍ എമാരായ പിടി തോമസ്, ഹൈബി ഈഡന്‍, റോജി എം. ജോണ്‍,എസ് ശര്‍മ്മ, മേയര്‍ സൗമിനി ജയിന്‍,ഡൊമനിക്ക് പ്രസന്റേഷന്‍, പി രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."