കുമ്പളങ്ങി-അരൂര്‍ കെല്‍ട്രോണ്‍ ഫെറിയില്‍ അസി. കലക്ടര്‍ പരിശോധന നടത്തി
മട്ടാഞ്ചേരി: കുമ്പളങ്ങി-അരൂര്‍ കെല്‍ട്രോണ്‍ ഫെറിയില്‍ പഴക്കമുള്ള ബോട്ടും ചങ്ങാടവും സര്‍വീസ് നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്നു ഫോര്‍ട്ട്‌കൊച്ചി സബ് കലക്ടറുടെ ചുമതലയുള്ള അസി. കലക്ടര്‍ രേണുരാജ് പരിശോധന നടത്തി.
ഫെറി സര്‍വീസ് അപകടാവസ്ഥയിലാണെന്ന് നേരത്തേ മുതല്‍ പരാതിയുള്ളതാണ്.ചങ്ങാടത്തിന്റെ പ്‌ളാറ്റ് ഫോമും വള്ളങ്ങളും അപകടാവസ്ഥയിലാണെന്ന് അസി. കലക്ടര്‍ക്ക് പരിശോധനയില്‍ ബോധ്യമായി.
കാലപഴക്കം ചെന്നതും പലയിടങ്ങളിലും പൊട്ടലുകളുള്ളതായും പരിശോധനയില്‍ കണ്ടെത്തിയതായി രേണുരാജ് പറഞ്ഞു.ഏഴ് ദിവസത്തിനകം ചങ്ങാടത്തിന്റെ പ്ലാറ്റ് ഫോമിലും വള്ളത്തിന്റെ വശങ്ങളിലും ഇരുമ്പ് ഷീറ്റ് അടിക്കാനും അറ്റകുറ്റ പണികള്‍ നടത്താനും ഉത്തരവ് നല്‍കി.
ഇതിനു പുറമേ ആവശ്യത്തിനു ലൈഫ് ജാക്കറ്റുകളും ബോയകളും യാത്രക്കാര്‍ കാണുന്ന വിധത്തില്‍ ബോട്ടിലും ചങ്ങാടത്തിലും സ്ഥാപിക്കുവാനും കരാറുകാരന് കര്‍ശന നിര്‍ദേശം നല്‍കി.
ഉത്തരവ് സമരബന്ധിതമായി നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കുമ്പളങ്ങി വില്ലേജ് ഓഫിസര്‍ക്ക് അസി. കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."