HOME
DETAILS
MAL
ഭക്ഷ്യ വിഹിതം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചു
backup
October 23 2016 | 02:10 AM
മാന്നാര്‍: കേരളത്തിന്റെ ഭക്ഷ്യ വിഹിതം വെട്ടിക്കുറച്ച് പൊതു വിതരണ രംഗം തകര്‍ക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയില്‍ ജനതാദള്‍ (യു) ചെന്നിത്തല മണ്ഡലം പ്രതിഷേധിച്ചു. സ്റ്റാറ്റിയൂട്ടറി റേഷന്‍ സംവിധാനം നിലനില്‍ക്കുന്ന കേരളത്തിന് ലഭിച്ച് കൊണ്ടിരിക്കുന്ന ഭക്ഷ്യ ധാന്യം തുടര്‍ന്നും ലഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് ഗിരീഷ് ഇലഞ്ഞിമേല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സതീഷ് വര്‍മ്മ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂര്‍ മണ്ഡലം പ്രസിഡന്റ് ആര്. പ്രസന്നന് മുഖ്യ പ്രഭാഷണം നടത്തി. പി.ആര്.സച്ചിദാനന്ദന്, ജോസ് കോട്ടൂരേത്ത്, അയ്യപ്പന്‍പിള്ള, അഖിലേഷ് വര്‍മ്മ, മോഹനന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."