HOME
DETAILS
MAL
ലഹരി മിഠായി രൂപത്തിലും; ജാഗ്രത വേണം
backup
October 23 2016 | 02:10 AM
പോത്തന്‍കോട്: അസലി പാന്‍ എന്ന പേരില്‍ പുകയിലയുടെ ചേരുവയുള്ള മിഠായി വിപണിയിലെത്തിയതായി പൊലിസ്. സ്‌കൂള്‍ കുട്ടികളെ ലക്ഷ്യമിട്ടാണ് ഈ മിഠായി തയ്യാറാക്കിയിരിക്കുന്നതെന്നാണ് സംശയിക്കുന്നത്. മംഗലപുരം പൊലിസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ സ്‌കൂളിനു സമീപത്തെ കടയില്‍ നിന്നാണ് കുപ്പിയിലടച്ച മിഠായി പിടിച്ചെടുത്തത്. കൊയ്ത്തൂര്‍ക്കോണം എസ്.വി. ഹൗസില്‍ അബ്ദുള്‍ വഹാബിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഈ മിഠായി കഴിച്ചാല്‍ വീണ്ടും കഴിക്കാന്‍ തോന്നുമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മിഠായി കഴിച്ച കുട്ടികള്‍ക്ക് തലകറക്കവും ദേഹാസ്വാസ്ഥ്യവുമുണ്ടായതായി അധ്യാപകര്‍ അറിയിച്ചു. അധ്യാപകരും വിദ്യാര്‍ഥികളും നല്‍കിയ പരാതിയെത്തുടര്‍ന്ന് പോത്തന്‍കോട് സി.ഐ. എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."