HOME
DETAILS
MAL
വിദേശിയെ തെറി വിളിച്ചതില്‍ സ്വദേശിക്കു തടവു ശിക്ഷ; ജോലിക്കാരന് മാപ്പ് നല്‍കിയതിനെ തുടര്‍ന്ന് വിട്ടയച്ചു
backup
October 23 2016 | 05:10 AM
ദമ്മാം: കോടതി നടപടിക്കിടെ പരസ്യമായി ഏഷ്യന്‍ വംശജനായ വിദേശിയെ തെറി വിളിച്ചതിനെ തുടര്‍ന്ന് സ്വദേശി പൗരന് സഊദി കോടതി തടവു ശിക്ഷ വിധിച്ചു. ഒരു കേസുമായി കോടതിയിലെത്തിയ സ്വദേശി പൗരന് ഇവിടെ ജോലിക്കാരനായ വിദേശിയെ അകാരണമായി ശകാരിക്കുകയും തെറി വിളിക്കുകയുമായിരുന്നു. സംഭവം അറിഞ്ഞ കോടതി ചീഫ് ജസ്റ്റിസ് തന്നെയാണ് സഊദി പൗരനെ അറസ്റ്റ് ചെയ്ത് ഉടനടി ജയിലിലടയ്ക്കാന്‍ ഉത്തരവിട്ടത്.
പുലിവാലാകുമെന്ന് കണ്ട സ്വദേശി കോടതിയിലെത്തിയ മറ്റുള്ളവരോട് സഹായം ആവശ്യപ്പെടുകയും വിദേശിയുടെ ശിരസ്സ് ചുംബിക്കുകയും ക്ഷമാപണവും നടത്തി. തുടര്‍ന്ന് വിദേശ തൊഴിലാളി മാപ്പ് നല്‍കിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ വിട്ടയയ്ക്കാന് ജഡ്ജി ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."