HOME
DETAILS
MAL
എസ്.ടി.യു നിവേദനം നല്കി
backup
October 23 2016 | 19:10 PM
മലപ്പുറം: റേഷന്‍ കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും ഭൂരിപക്ഷം പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങളേയും ഒഴിവാക്കിയ ഇടത് സര്‍ക്കാര്‍ നടപടി പാവപ്പെട്ട മത്സ്യത്തൊഴിലാളികളോട് കാണിച്ച ഏറ്റവും വലിയ ക്രൂരതയാണെന്ന് എസ്.ടി.യു ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ മുഴുവന്‍ പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡുകളും മുന്ഗണണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കണമെന്നും മത്സ്യത്തൊഴിലാളി ഫെഡറേഷന്(എസ്.ടി.യു)സംസ്ഥാന പ്രസിഡന്റ് ഉമ്മര്‍ ഒട്ടുമ്മല്‍ സര്‍ക്കാറിന് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."