HOME
DETAILS

ചാരവൃത്തി: വരുണ്‍ഗാന്ധിയുടേതെന്നു കരുതുന്ന കിടപ്പറ രംഗങ്ങള്‍ പുറത്ത്

  
backup
October 23, 2016 | 7:35 PM

%e0%b4%9a%e0%b4%be%e0%b4%b0%e0%b4%b5%e0%b5%83%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%af

ന്യൂഡല്‍ഹി: ലൈംഗികതൊഴിലാളികള്‍ക്കു വഴങ്ങി വിദേശരാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്ത ബി.ജെ.പി എം.പി വരുണ്‍ഗാന്ധിയുടേതെന്നു കരുതുന്ന കിടപ്പറരംഗങ്ങള്‍ പുറത്തായി.
ചിത്രത്തിന്റെ ആധികാരികത സംബന്ധിച്ച് സ്ഥിരീകരണമില്ലെങ്കിലും വരുണ്‍ നൂല്‍ബന്ധമില്ലാതെ ലൈംഗികതൊഴിലാളിക്കൊപ്പം കിടപ്പറ പങ്കിടുന്നതടക്കമുള്ള ചിത്രങ്ങളാണു പുറത്തുവന്നിരിക്കുന്നത്. ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ പുറത്തുവിട്ട ചിത്രങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിദേശ വനിതകള്‍ക്കും ലൈംഗിക തൊഴിലാളികള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളെടുത്ത ശേഷം അതു കാണിച്ച് ഭീഷണിപ്പെടുത്തി വരുണില്‍ നിന്ന് രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തിയന്നൊണ് ആരോപണം.
വിവാദ ആയുധവ്യാപാരി അഭിഷേക് വര്‍മയുടെ മുന്‍ വ്യാപാരപങ്കാളിയും അമേരിക്കയില്‍ അഭിഭാഷകനുമായ എഡ്മണ്ട്‌സ് അലന്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് അയച്ച കത്തിലെ ആരോപണങ്ങള്‍ക്ക് തെളിവായി നല്‍കിയ ചിത്രങ്ങളാണ് പുറത്തായതെന്നാണു സൂചന. പ്രതിരോധകാര്യങ്ങള്‍ സംബന്ധിച്ച പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം കൂടിയാണ് വരുണ്‍. ആസന്നമായ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുഖ്യമന്ത്രിസ്ഥാനത്തേക്കു കണ്ടുവച്ചിരുന്ന നേതാക്കളില്‍ ഒരാളാണ് വരുണ്‍.
ആരോപണങ്ങളും ഫോട്ടോകളും സത്യമാണെങ്കില്‍ അതു പാര്‍ട്ടിക്കും വരുണിന്റെ അമ്മ മനേകക്കും കനത്ത ആഘാതമാവും. ഒപ്പം വരുണിന്റെ രാഷ്ട്രീയ ഭാവിക്കും. ആരോപണങ്ങള്‍ വരുണ്‍ നിഷേധിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി ഇന്ന്; ഉറ്റുനോക്കി രാഷ്ട്രീയ കേരളം

Kerala
  •  a day ago
No Image

43 വര്‍ഷത്തെ പ്രവാസത്തിന് വിരാമം; നിറയെ പ്രവാസാനുഭവങ്ങളുമായി യാഹുമോന്‍ ഹാജി മടങ്ങുന്നു

uae
  •  a day ago
No Image

ഇന്ത്യ-സഊദി വിമാന യാത്ര എളുപ്പമാകും; സഊദിയയും എയർ ഇന്ത്യയും കരാറിൽ ഒപ്പുവച്ചു, ഫെബ്രുവരി മുതൽ സിംഗിൾ ടിക്കറ്റ് യാത്ര

Saudi-arabia
  •  2 days ago
No Image

ഇറാനിൽ അടിച്ചമർത്തൽ തുടരുന്നു; സാമ്പത്തിക പരിഷ്കാരങ്ങളുമായി പെസഷ്‌കിയാൻ

International
  •  2 days ago
No Image

ജ്യേഷ്ഠ സഹോദരി സി.പി.എം വിട്ട് പോയതിൽ ദുഃഖമെന്ന് മന്ത്രി; സരിനും ശോഭന ജോർജും വന്നത് ഓർക്കണം; വിമർശകർക്ക് മറുപടിയുമായി ഐഷ പോറ്റി

Kerala
  •  2 days ago
No Image

പശ്ചിമേഷ്യയിൽ ആശങ്ക: ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാൻ അടിയന്തര നീക്കം; ആദ്യ സംഘം നാളെ എത്തിയേക്കുമെന്ന് സൂചന

National
  •  2 days ago
No Image

മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റി ആറാടും, യുണൈറ്റഡിന് രക്ഷയില്ല; പ്രമുഖ ഫുട്ബോൾ പണ്ഡിറ്റ്

Football
  •  2 days ago
No Image

ഇറാൻ-യുഎസ് സംഘർഷത്തിനിടെ ഇസ്റാഈലിൽ ഭൂചലനം; ആണവ പരീക്ഷണമെന്ന് സംശയം

International
  •  2 days ago
No Image

എന്റെ റെക്കോർഡ് മെസ്സി തകർക്കട്ടെ; ആഗ്രഹം തുറന്നുപറഞ്ഞ് ജർമൻ ഇതിഹാസം

Football
  •  2 days ago
No Image

മെറ്റ തീവ്രവാദ പട്ടികയിൽ; വാട്‌സ്ആപ്പിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങി റഷ്യ; നടപടി ഈ വർഷം അവസാനത്തോടെ

International
  •  2 days ago