HOME
DETAILS

ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി: പാകിസ്താനെ തകര്‍ത്ത് ഇന്ത്യ

  
Web Desk
October 23 2016 | 19:10 PM

%e0%b4%8f%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%be%e0%b4%82%e0%b4%aa%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87



ക്വാന്റന്‍: ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാകിസ്താനെതിരേ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യന്‍ വിജയം. 1-2 എന്ന നിലയില്‍ പിന്നില്‍ നിന്ന ശേഷമാണ് ഇന്ത്യ തിരിച്ചടിച്ച് വിജയിച്ചത്. രുപിന്ദര്‍ പാല്‍ സിങ്, രമണ്‍ദീപ് സിങ്, പ്രദീപ് എന്നിവരാണ് ഇന്ത്യക്കായി ഗോളുകള്‍ നേടിയത്.
യുവ സ്‌ട്രൈക്കര്‍ പ്രദീപ് കരിയറിലെ ആദ്യ അന്താരാഷ്ട്ര ഗോളിലൂടെ ഇന്ത്യക്ക് ലീഡ് സമ്മാനിച്ചു. 13 മത്സരങ്ങള്‍ക്കു ശേഷമാണ് പ്രദീപ് ആദ്യ ഗോള്‍ നേടുന്നത്. പ്രദീപിന്റെ ക്ലോസ് റേഞ്ച് ഷോട്ട് ഗോളില്‍ കലാശിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ ഇന്ത്യയ്ക്കായിരുന്നു ലീഡ്. എന്നാല്‍ രണ്ടാം പകുതി തുടങ്ങി തുടക്കത്തില്‍ തന്നെ 31, 39 മിനുട്ടുകളില്‍ ഗോളുകള്‍ നേടി പാകിസ്താന്‍ ഇന്ത്യയെ സമ്മര്‍ദത്തിലാക്കി. 31ാം മിനുട്ടില്‍ മുഹമ്മദ് റിസ്‌വാനും 39ാം മിനുട്ടില്‍ മുഹമ്മദ് ഇര്‍ഫാനുമാണ് പാകിസ്താനായി ഗോളുകള്‍ നേടിയത്. 43ാം മിനുട്ടില്‍ രുപിന്ദര്‍ പാല്‍ സിങ് പെനാല്‍റ്റി കോര്‍ണറിലൂടെ ഗോള്‍ നേടി ഇന്ത്യക്ക് സമനില സമ്മാനിച്ചു. രണ്ടു മിനുട്ടിനുള്ളില്‍ കൗണ്ടര്‍ അറ്റാക്ക് നടത്തിയ ഇന്ത്യ രമണ്‍ദീപ് സിങിലൂടെ വിജയ ഗോളും കുറിച്ചു.
തല്‍വീന്ദര്‍ സിങ് നല്‍കിയ ക്രോസില്‍ നിന്നാണ് രമണ്‍ദീപ് വിജയമുറപ്പാക്കി ഗോള്‍ നേടിയത്. നാളെ നടക്കുന്ന പോരാട്ടത്തില്‍ ഇന്ത്യ ചൈനയുമായി ഏറ്റുമുട്ടും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ അതിർത്തി കാക്കാൻ 'പറക്കും ടാങ്കുകൾ' എത്തുന്നു; അമേരിക്കൻ നിർമിത അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഈ മാസം എത്തും

National
  •  4 minutes ago
No Image

പിതാവിന്റെ ക്രൂരമര്‍ദ്ധനം; പത്തുവയസുകാരന്റെ പരാതിയില്‍ നടപടിയെടുത്ത് ദുബൈ പൊലിസ്

uae
  •  29 minutes ago
No Image

തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല,  ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്‍

Kerala
  •  an hour ago
No Image

'ഫ്‌ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്‍'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്

uae
  •  an hour ago
No Image

ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന്‍ ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്‍

International
  •  2 hours ago
No Image

രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും 

uae
  •  2 hours ago
No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  3 hours ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  3 hours ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  3 hours ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  4 hours ago