മണ്ണട്ടംപാറ റഗുലേറ്റര്‍ കം ബ്രിഡ്ജ് കോണ്‍ക്രീറ്റ് അടര്‍ന്നു വീണു; നടപ്പാത അപകട ഭീഷണിയില്‍
തേഞ്ഞിപ്പലം: മണ്ണട്ടംപാറ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നടപ്പാത കാലപ്പഴക്കം കാരണം അപകട ഭീഷണിയില്‍. ബ്രിഡ്ജിന്റെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണു കമ്പികള്‍ പുറത്തായ നിലയിലാണ്. മൂന്നിയൂര്‍ കരഭാഗത്താണു പാലത്തിനു കൂടുതല്‍ ബലക്ഷയം സംഭവിച്ചിട്ടുള്ളത്. കൂടാതെ അണക്കെട്ടു ചോര്‍ന്നു തുടങ്ങിയിട്ടും വര്‍ഷങ്ങളായി.
അരനൂറ്റാണ്ടു മുമ്പു നിര്‍മിച്ചതാണ് ഈ അണക്കെട്ട്. മൂന്നിയൂര്‍, വള്ളിക്കുന്ന്, തേഞ്ഞിപ്പലം, പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലേക്കു ശുദ്ധജലമെത്തുന്നതു കടലുണ്ടിപ്പുഴയില്‍ നിന്നാണ്. പുഴയിലെ ശുദ്ധജലം സംഭരിക്കുന്നതില്‍ മണ്ണട്ടംപാറ അണക്കെട്ട് മുഖ്യപങ്ക് വഹിക്കുന്നു. അണക്കെട്ടിന്റെ ചില ഷട്ടറുകളും തുരുമ്പിച്ചു ദ്രവിച്ച മട്ടാണ്. മഴക്കുറവു കാരണം പുഴയില്‍ ഉപ്പുവെള്ളം നേരത്തെയെത്തിയിട്ടുണ്ട്. ഉപ്പുവെള്ളം കയറിയാല്‍ കൃഷിനാശമുണ്ടാകുകയും ശുദ്ധജല വിതരണത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."