HOME
DETAILS
MAL
ബസ് സര്‍വീസ് വേണമെന്നാവശ്യം
backup
October 24 2016 | 02:10 AM
കരുവാരകുണ്ട്: തുരുമ്പോട കല്‍ക്കുണ്ട് വഴി കരുവാരകുണ്ടിലേക്ക് ബസ് സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ബസ് സര്‍വീസ് ഇല്ലാത്തത് കാരണം മലയോര പ്രദേശമായ തുരുമ്പോട നിവാസികള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആയിരത്തി അഞ്ഞൂറോളം കുടുംബങ്ങള്‍ തിങ്ങിത്താമസിക്കുന്ന ഇവിടെ നിന്ന് കരുവാരകുണ്ടിലേക്കും മറ്റു പ്രദേശങ്ങളിലേക്കും എത്തണമെങ്കില്‍ നടക്കുക തന്നെ വേണം. അത്യാഹിത ഘട്ടങ്ങളില്‍ പോലും സ്വകാര്യ വാഹനങ്ങള്‍ വിളിച്ചാണ് ഇവര്‍ പുറമ ലോകത്തെത്തുന്നത്. റോഡുണ്ടെങ്കിലും സഞ്ചരിക്കാന്‍ ബസില്ലാത്തത് കാരണം കിലോമീറ്ററുകള്‍ നടന്ന് കുഴങ്ങുകയാണെന്ന് പ്രായമായവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."