'വനപാലകര്‍ക്ക് ജോലിക്ക് ആനുപാതിക അവധി അനുവദിക്കണം'
കൊച്ചി:ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും ദിവസങ്ങളോളം കുടുംബങ്ങളില്‍ നിന്നും മാറിനിന്ന് ജോലി ചെയ്യേണ്ടിവരുന്ന പ്രതികൂല സാഹചര്യങ്ങളും പരിഗണിച്ച് വിവിധ വിഭാഗം വനപാലകര്‍ക്ക് ജോലിക്ക് ആനുപാതികമായി അവധി അനുവദിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. എറണാകുളം ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി രാജു ഉദ്ഘാടനം ചെയ്തു.
ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ജി മോട്ടിലാല്‍ സംഘടനാ റിപ്പോര്‍ട്ടും സംഘടനാ മുന്‍ ജനറല്‍ സെക്രട്ടറി എ കെ വിശ്വനാഥന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ശബരിമലയുള്‍പ്പെടെ സ്‌പെഷ്യല്‍ ഡ്യൂട്ടീക്ക് നിയമിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട താമസസൗകര്യവും ആഹാരവും ഷിഫ്റ്റും ഏര്‍പ്പെടുത്തുക, കൃത്യമായി പ്രൊബേഷന്‍ പ്രഖ്യാപിക്കുക, വാര്‍ഷിക ഇന്‍ക്രിമെന്റ് അനുവദിക്കുക, വനപാലനത്തിന് അനുയോജ്യവും കാലോചിതവുമായ സംരക്ഷണ ഉപകരണങ്ങള്‍ ലഭ്യമാക്കുക, ട്രൈബല്‍ വാച്ചര്‍ എന്ന പേര് മാറ്റി ഫോറസ്റ്റ് വാച്ചര്‍ എന്നുമാത്രമാക്കുക, സമയബന്ധിതമായി ഗ്രേഡും ഉദ്യോഗകയറ്റവും അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങളും കണ്‍വെന്‍ഷന്‍ അംഗീകരിച്ചു.
വൈകിട്ട് നടന്ന സമാപനസമ്മേളനം മുന്‍ റവന്യുമന്ത്രിയും എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ നേതാവ് കെ.പി ഗോപകുമാര്‍, സി വേണുഗോപാലന്‍, ആര്‍ രഘു, ടി കമറുദ്ദീന്‍, ജയകുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ടി വേണുഗോപാല്‍, ട്രഷറര്‍ ജി.എസ് പ്രേമകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."