റോഡിലെ കുഴിയില്‍ വിണ് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു
മൂവാറ്റുപുഴ: മുളവൂര്‍ വായനശാലപ്പടി വളവില്‍ റോഡില്‍ രൂപപ്പെട്ട കുഴി അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. പുതുപ്പാടി ഇരുമലപ്പടി റോഡിലെ മുളവൂര്‍ വായനശാലപ്പടി വളവിലാണ് റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്.തിരക്കേറിയ റോഡില്‍ സ്വകാര്യ ബസുകള്‍, സ്കൂള്‍ വാഹനങ്ങള്‍ അടക്കം നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡില്‍ കൊടും വളവില്‍ രൂപപ്പെട്ട കുഴിയില്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവാണ്.
ഇരുചക്ര വാഹനങ്ങളാണു കൂടുതലും അപകടത്തില്‍ പെടുന്നത്. വളവ് തിരിഞ്ഞ് വരുന്ന വാഹനങ്ങള്‍ പെട്ടന്ന് കുഴി കാണുന്നതോടെ പെട്ടന്ന് ബ്രേക്ക് പിടിക്കുകയും വെട്ടിക്കുകയും ചെയ്യുന്നതോടെയാണ് അപകടം സംഭവിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ചെറുതും വലുതുമായ 30ഓളം അപകടങ്ങളാണ് ഇവിടെ നടന്നത്.
അശാസ്ത്രീയമായ റോഡ് നിര്‍മാണം മൂലം ഇവിടെ ഉണ്ടായിരുന്ന ഓട മൂടിയതോടെ മഴക്കാലത്ത് വെള്ളം കെട്ടി നില്‍ക്കുന്നതാണ് റോഡ് തകര്‍ച്ചയ്ക്കു പ്രധാന കാരണം.ഇവിടെ റോഡില്‍ കട്ട നിരത്തി റോഡ് പൊക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. അടിയന്തിരമായി റോഡിലെ കുഴി അടക്കാന്‍ നടപടി സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."