HOME
DETAILS

കിഴക്കന്‍ ആദിവാസി മേഖലകളില്‍ ഭീതി വിതച്ച് ആനക്കൂട്ടങ്ങളുടെ കൊലവിളി

  
backup
October 24 2016 | 04:10 AM

%e0%b4%95%e0%b4%bf%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%95%e0%b4%b3


ട്രൈബല്‍ഹോസ്റ്റലിലെ വിദ്യാര്‍ഥികളുടെ
ജീവന്‍ അപകടത്തിലെന്ന് പൊലിസ് റിപ്പോര്‍ട്ട്
ദീപു ശാന്താറാം
കോതമംഗലം: കിഴക്കന്‍ ആദിവാസി മേഖലകളില്‍ ഭീതി വിതച്ച് ആനക്കൂട്ടങ്ങളുടെ കൊലവിളി തുടരുന്നു.
പൂയംകുട്ടി-ഇടമലയാര്‍ വനമേഖലകളിലെ നൂറുകണക്കിന് ആദിവാസി കുടുംബങ്ങളെയും ട്രൈബല്‍ഹോസ്റ്റലിലെ  വിദ്യാര്‍ഥികളേയുമാണ് ആക്രമണകാരികളായ  കാട്ടാനകള്‍ ഭീതിയുടെ മുള്‍മുനയിലെത്തിച്ചിരിക്കുന്നത്. ട്രൈബല്‍ ഹോസ്റ്റലിലെ അന്തേവാസികളായ ആദിവാസി കുരുന്നുകളുടെ ജീവന്‍ അപകടത്തിലാണന്നാണു പൊലിസ് റിപ്പോര്‍ട്ട്.
ഇടമലയാര്‍ ട്രൈബല്‍ ഹോസ്റ്റലിലെ അന്തേവാസികളായ 52 വിദ്യാര്‍ഥികള്‍ കാട്ടാനയുടെ ആക്രമണ ഭീഷണി നേരിടുന്നുണ്ടെന്നും ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റണമെന്നുമാണു പൊലിസ് സ്‌പെഷല്‍ ബ്രാഞ്ച് ഉന്നതര്‍ക്കു നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
അടുത്തയിടെ ജനവാസ മേഖലയില്‍ കാട്ടാന കൂട്ടമെത്തുന്നതു പതിവായ സാഹചര്യത്തിലാണു പൊലിസ് ഹോസ്റ്റലിലെത്തി കുട്ടികളുടെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തിയത്. റിപ്പോര്‍ട്ട് ഉന്നത അധികാരികള്‍ക്കു കൈമാറിയിട്ടുണ്ട്. കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ അദിവാസി ഊരുകളിലെ നിര്‍ധന ആദിവാസി കുടുംബങ്ങളിലെ കുട്ടികളാണ് ഇവരിലേറെയും.
കഴിഞ്ഞ ദിവസം മരണമടഞ്ഞ മാമലക്കണ്ടം എളംബ്ലാശേരിക്കുടിയിലെ ബാലന്‍ ചെകിടന്റെ (56) ദാരുണാന്ത്യത്തോടെ ഇക്കൂട്ടരുടെ ഭയപ്പാട്  പതിന്‍മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. കാട്ടില്‍ താമസിച്ച് ഈറ്റവെട്ടില്‍ ഏര്‍പ്പെട്ടിരുന്ന ഇയാളെ കാട്ടുകൊമ്പന്‍ ആക്രമിക്കുകയായിരുന്നു. അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ബാലന്‍ കഴിഞ്ഞ തിങ്കളാഴ്ചയാണു മരണമടഞ്ഞത്. കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ അങ്കണവാടി അധ്യാപിക ലിസ്സി ,ചക്കിമേട് സ്വദേശി ജയന്‍,എന്നിവരെക്കൂടാതെ മരണപ്പെടുന്ന മൂന്നാമത്തെ ആദിവാസിയാണു ബാലന്‍ ചെകിടന്‍. നിലത്തടിച്ചും കുത്തിയും കൊലപ്പെടുത്തിയശേഷം ലിസിയുടെ ശരീരം പലകഷണങ്ങളാക്കിയ ശേഷമാണു കൊലയാന സ്ഥലം വിട്ടത്.
പുലര്‍ച്ചെ  മൂന്നുമണിയോടെ മൂത്രമൊഴിക്കുന്നതിനായി വീടിന്റെ മുറ്റത്തേക്കിങ്ങവേയാണു ജയനെ ആനകുത്തിക്കൊലപ്പെടുത്തിയത്. കാട്ടില്‍ തെള്ളി ശേഖരിക്കാന്‍പോയ കുഞ്ചിപ്പാറക്കുടിയിലെ അയ്യന്‍പിള്ള (45)ശങ്കരന്‍( 46) എന്നിവര്‍ക്ക് ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റതായുള്ള വാര്‍ത്തകളും അനുബന്ധമായി പുറത്തുവന്നിട്ടുണ്ട്.
ഉള്‍വനത്തില്‍ ആനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മരണമടഞ്ഞവരെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും പുറത്തുവരാറില്ലന്നാണു സൂചന.
ആന ഓടിച്ചതിനെത്തുടര്‍ന്ന് പരുക്കേറ്റ ആദിവാസി യുവാവിനെ കണ്ടെത്തിയതുതന്നെ ദിവസങ്ങള്‍ക്കു ശേഷമാണ്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ വനമേഖലയിലെ ഒട്ടുമിക്ക ആദിവാസി ഊരുകളും കാട്ടാന ഭീഷണിയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിലും അപകടം; ശുചിമുറിയിലെ കോണ്‍ക്രീറ്റ് പാളി ഇളകിവീണു, ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  23 days ago
No Image

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

Kerala
  •  23 days ago
No Image

'ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട'; സജി ചെറിയാന് സി.പി.എമ്മിന്റെ പിന്തുണ

Kerala
  •  23 days ago
No Image

മുനമ്പം കേസിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുത്; മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വഖഫ് ട്രൈബ്യൂണല്‍; കേസ് പരിഗണിക്കുന്നത് മാറ്റി

Kerala
  •  23 days ago
No Image

നിജ്ജാര്‍ വധം: മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ട്രൂഡോ

International
  •  23 days ago
No Image

സംസ്ഥാനം ആവശ്യപ്പെട്ട 2,219 കോടി പരിഗണനയില്‍; വയനാട് ദുരന്തത്തില്‍ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍

Kerala
  •  23 days ago
No Image

കാസര്‍കോട് സ്‌കൂളിലെ ഭക്ഷ്യവിഷബാധ; പാല്‍വിതരണം നിര്‍ത്തിവച്ചു, ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

Kerala
  •  23 days ago
No Image

പരാതി പരിഹാരത്തിന് മന്ത്രിമാർ നേരിട്ടെത്തും; താലൂക്ക് തല അദാലത്ത് ഡിസംബർ, ജനുവരി മാസത്തിൽ 

Kerala
  •  23 days ago
No Image

മൂന്ന് ട്രെയിനുകളില്‍  ജനറല്‍ സീറ്റുകള്‍ വര്‍ധിക്കും

Kerala
  •  23 days ago
No Image

കോഴിക്കോട് നഗരത്തില്‍ പൊലിസുകാര്‍ക്ക് നേരെ യുവാക്കളുടെ ആക്രമണം; എഎസ്ഐയ്ക്കും സി.പി.ഒമാര്‍ക്കും പരുക്ക്

Kerala
  •  23 days ago