മുഖ്യമന്ത്രിയായ ശേഷം അഖിലേഷിന് തിരിച്ചറിവ് നഷ്ടപ്പെട്ടു: മുലായം
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും മകനുമായ അഖിലേഷ് യാദവിനെ പാര്‍ട്ടിയില്‍ നി്ന്ന് പുറത്താക്കില്ലെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ്് യാദവ്. മുലായം സിങ് യാദവ് അഖിലേഷ് യാദവിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് യോഗത്തിലുടനീളം ഉന്നയിച്ചത്. അഖിലേഷ് അധികാരത്തിലെത്തിയ ശേഷം പല കാര്യങ്ങളും മറന്നു പോകുന്നു. മുഖ്യമന്ത്രിയായ ശേഷം അഖിലേഷിന് തിരിച്ചറിവ് നഷ്ടപ്പെട്ടെന്ന് മുലായം വിമര്‍ശിച്ചു.
അതേസമയം ശിവ്പാല്‍ യാദവിനെയും അമര്സിങിനേയും കൈവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയിലെ ഇപ്പോഴത്തെ സംഭവ വികാസങ്ങളില്‍ ദുഖമുണ്ട്. പാര്‍ട്ടിയ്ക്ക് വേണ്ടി ധാരാളം കഠിനാധ്വാനം ചെയ്ത ആളാണ് ശിവ്പാല്‍ അതേപോലെ താന്‍ പ്രശ്നങ്ങളിലായപ്പോള് കൂടെനിന്ന ആളാണ് അമര്‍സിങ്. അദ്ദേഹം എന്റെ സഹോദരനാണെന്നും മുലായം കൂട്ടിച്ചേര്‍ത്തു,
അതേസമയം താന്‍ വേറെ പാര്‍ട്ടി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അഖിലേഷ് യോഗത്തില്‍ അറിയിച്ചു. പാര്‍ട്ടിക്കുള്ളില്‍ പിളര്‍പ്പുണ്ടാക്കാന്‍ ചിലര്‍ മനപൂര്‍വ്വം ശ്രമിക്കുകയാണെന്നും തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും അഖിലേഷ് യോഗത്തില്‍ പറഞ്ഞു. യോഗത്തിലുടനീളം വികാരഭരിതനായാണ് അഖിലേഷ് സംസാരിച്ചത്. ജനങ്ങളില്‍ ഒരു വിഭാഗം പറയുന്നത് ഞാന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് എന്നാല്‍ ആരാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. ഞാനോ? ഞാന്‍ ഒരിക്കലും പുതിയ പാര്‍ട്ടി രൂപീകരിക്കില്ല. അത് എന്നെ വി്ശ്വസിക്കുന്നവരോടുള്ള വഞ്ചനയാണ് അഖിലേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."