HOME
DETAILS

ഖത്തറിന് നഷ്ടമായത് ദീര്‍ഘവീക്ഷണമുള്ള നേതാവിനെ

  
backup
October 24 2016 | 17:10 PM

125463

ദോഹ: മുന്‍ അമീര്‍ ശെയ്ഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ഥാനിയുടെ വിയോഗത്തിലൂടെ ഖത്തറിന് നഷ്ടമായത് ദീര്‍ഘവീക്ഷണമുള്ള ഒരു നേതാവിനെ.

ഞായറാഴ്ചയായിരുന്നു 84 വയസുണ്ടായിരുന്ന മുന്‍ അമീര്‍ ഈ ലോകത്തോട് വിട പറഞ്ഞത്. മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ച രാജ്യത്തെ ജനങ്ങള്‍ പ്രിയ നേതാവിന് സോഷ്യല്‍ മീഡയയിലൂടെയും മറ്റും അനുശോചനം അറിയിച്ചു.

അസര്‍ നമസ്‌കാരത്തിനു ശേഷം ഇമാം മുഹമ്മദ് ബിന്‍ അബ്്ദുല്‍ വഹാബ് മസ്്ജിദിലായിരുന്നു ജനാസ നമസ്്കാരം.


മയ്യത്ത് നമസ്‌കാരത്തിലും റയ്യാന്‍ ഖബറിസ്ഥാനില്‍ നടന്ന ഖബറടക്കല്‍ ചടങ്ങിലും അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും പിതാവ് അമീര്‍ ശെയ്ഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയും ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.


ഡപ്യൂട്ടി അമീര്‍ ശെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഥാനി, ശെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് ആല്‍ഥാനി, ശെയ്ഖ് ഖാലിദ് ബിന്‍ ഹമദ് ആല്‍ഥാനി, ശെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ ഖലീഫ ആല്‍ഥാനി, അമീറിന്റെ പേഴ്‌സണല്‍ റപ്രസന്റേറ്റീവ് ശെയ്ഖ് ജാസിം ബിന്‍ ഹമദ് ആല്‍ഥാനി, ശെയ്ഖ് അബ്ദുല്ല ബിന്‍ ഖലീഫ ആല്‍ഥാനി, ശെയ്ഖ് മുഹമ്മദ് ബിന്‍ ഖലീഫ ആല്‍ഥാനി, ശെയ്ഖ് ജാസിം ബിന്‍ ഖലീഫ ആല്‍ഥാനി, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്‍ഥാനി, ശൂറ കൗണ്‍സില്‍ പ്രസിഡന്റ് മുഹമ്മദ് ബിന്‍ മുബാറക്ക് അല്‍ഖുലൈഫി, പിതാവ് അമീറിന്റെ മക്കള്‍, ശെയ്ഖുമാര്‍, മന്ത്രിമാര്‍, രാജ്യത്തെ നിരവധി വകുപ്പുകളുടെ അധ്യക്ഷന്‍മാര്‍, സ്വദേശിപ്രവാസി പ്രമുഖര്‍ നമസ്‌കാരത്തില്‍ പങ്കെടുത്തു.


1972 ഫെബ്രുവരി 22  മുതല്‍ 1995 ജൂണ്‍ 27വരെ ഖത്തറിന്റെ ഭരണം കൈയാളിയ അദ്ദേഹം രാജ്യത്തിന്റെ എല്ലാ മേഖലകളിലും ആധുനികവല്‍ക്കരണം നടപ്പാക്കി. 1932ല്‍ റയ്യാനില്‍ ജനിച്ച ശെയ്ഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ഥാനി പിതാവ് ശെയ്ഖ് ഹമദ് ബിന്‍ അബ്്ദുല്ലയുടെ മജ്്‌ലിസില്‍ നിന്നാണ് ഭരണപാടവം ആര്‍ജിച്ചത്.

അമ്പതുകളില്‍ ജസ്റ്റിസ് കോര്‍ട്ട് അംഗത്വം ഉള്‍പ്പെടെ വ്യത്യസ്ത പദവികള്‍ വഹിച്ചു. 1956ല്‍ വിദ്യഭ്യാസ മന്ത്രാലയം സ്ഥാപിതമായപ്പോള്‍ ഖത്തറിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയും അദ്ദേഹമായിരുന്നു.


1960 ഒക്ടോബര്‍ 24ന് ശെയ്ഖ് അലി ബിന്‍ അബ്്ദുല്ല മകന്‍ ശെയ്ഖ് അഹ്്മദ് ബിന്‍ അലിക്ക് അധികാരം കൈമാറിയപ്പോള്‍ ശെഖ് ഖലീഫ അടുത്ത കിരീടാവകാശിയും ഡപ്യൂട്ടി ഗവര്‍ണറുമായി നിയമിതനായി. അതിന് ശേഷം വ്യത്യസ്ത പദവികളും ദൗത്യങ്ങളും ശെയ്ഖ് ഖലീഫയെ തേടിയെത്തി.

1960 നവംബര്‍ 5ന് അദ്ദേഹം ധനമന്ത്രിയായി നിയമിതനായി. 1966 മാര്‍ച്ച് 24ന് ഖത്തര്‍ ദുബയ് മോണിറ്ററി അതോറിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ശെയ്ഖ് ഖലീഫ ഏറ്റെടുത്തു. 1968ല്‍ ഒമ്പതു ഗള്‍ഫ് എമിറേറ്റുകളുടെ ഐക്യവേദി രൂപീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ താല്‍ക്കാലിക യൂനിയന്‍ കൗണ്‍സിലിന്റെ ചെയര്‍മാന്‍ പദവിയും ശെയ്ഖ് ഖലീഫയെ തേടിയെത്തി. 1970 ഏപ്രില്‍ 2ന് ഖത്തര്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള താല്‍ക്കാലിക നിയമപ്രഖ്യാപനം നടന്നതു പ്രകാരം രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അദ്ദേഹം നിയമിതനായി.


1972 ഫെബ്രുവരി 22ന് അമീര്‍ പദവി ഏറ്റെടുത്തതു മുതല്‍ ഭരണതലത്തില്‍ അടിമുടി അഴിച്ചു പണി നടത്തിക്കൊണ്ട് ശെയ്ഖ് ഖലീഫ തന്റെ പാടവം തെളിയിച്ചു.

ഭരണമേറ്റെടുത്ത ഉടന്‍ അദ്ദേഹം ആദ്യം ചെയ്തത് ഒരു വിദേശകാര്യ മന്ത്രിയെയും രാജ്യത്തിന്റെ ദൈനംദിനം കാര്യങ്ങള്‍ക്കായി അമീറിന്റെ ഉപദേശകനെയും നിയമിക്കുകയായിരുന്നു.


1972 ഏപ്രില്‍ 19ന് ഭരണഘട ഭേദഗതി ചെയ്ത് മന്ത്രിമാരുടെ എണ്ണം വര്‍ധിപ്പിച്ച ശെയ്ഖ ഖലീഫ് വിവിധ രാജ്യങ്ങളുമായി അംബാസഡര്‍ തലത്തില്‍ നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ആരംഭിച്ചു.

അദ്ദേഹത്തിന്റെ ഭരണ കാലത്ത് സാമ്പത്തിക രംഗം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ വന്‍പുരോഗതിയാണ് രാജ്യം ദര്‍ശിച്ചത്.

1974ല്‍ ഖത്തര്‍ ജനറല്‍ പെട്രോളിയം കോര്‍പറേഷനും 1984ല്‍ ഖത്തര്‍ ഗ്യാസും സ്ഥാപിതമായി. അതേ വര്‍ഷം തന്നെ അല്‍ശമാല്‍ ഗ്യാസ് ഫീല്‍ഡിന്റെ നടത്തിപ്പിനായി ഒരു കമ്മിറ്റിയെയും നിയമിച്ചു.


1991ല്‍ പ്രകൃതി വാതക പദ്ധതി പൂര്‍ത്തീകരിക്കുകയും ആദ്യ വാതക കിണറില്‍നിന്ന് ഉല്‍പ്പാദനം ആരംഭിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ കാലത്താണ് എണ്ണ, വാതക മേഖലകളില്‍ നിരവധി കരാറുകള്‍ ഒപ്പുവച്ചത്. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക കരുത്തുപകര്‍ന്നു. വ്യവസായ മേഖലയില്‍ ഖത്തര്‍ സ്റ്റീലും ഖത്തര്‍ പെട്രോകെമിക്കല്‍സും ഉദ്്ഘാടനം ചെയ്തു. ഫിനാന്‍സ്, ബാങ്കിങ് രംഗത്ത് കരുത്തു പകര്‍ന്ന് 1973ല്‍ ഖത്തര്‍ മോണിറ്ററി ഏജന്‍സി സ്ഥാപിതമായി.


വിദ്യാഭ്യാസ മേഖലയിലും കാര്യമായ പുരോഗതിയാണ് ശെയ്ഖ് ഖലീഫയുടെ ഭരണകാലത്തുണ്ടായത്. നിരവധി സ്‌കൂളുകള്‍ക്ക് പുറമേ 1973ല്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റി സ്ഥാപിതമായി.

1977ല്‍ സമ്പൂര്‍ണ യൂണിവേഴ്‌സിറ്റിയായി മാറിയ ക്യുയു 1985ലാണ് ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തേക്കു മാറിയത്.


1982ല്‍ ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ ശെയ്ഖ ഖലീഫ ഉദ്്ഘാടനം ചെയ്തു. 1998ല്‍ വുമണ്‍സ് ഹോസ്പിറ്റലും നിരവധി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും സ്ഥാപിതമായതും അദ്ദേഹത്തിന്റെ കാലത്താണ്. 197ല്‍ ഖത്തര്‍ നാഷനല്‍ മ്യൂസിയം, 1982ല്‍ ഖത്തര്‍ നാഷനല്‍ തിയേറ്റര്‍, നിരവധി സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, 1975ല്‍ ഖത്തര്‍ ന്യൂസ് ഏജന്‍സി, 1973ല്‍ സിവില്‍ ഏവിയേഷന്‍ ഡിപാര്‍ട്ട്‌മെന്റ്, കാലാവസ്ഥാ വകപ്പ്്, എയര്‍പോര്‍ട്ടുകളും തുറമുഖങ്ങളുടെയും റോഡുകളുടെയും പോസ്റ്റല്‍ സര്‍വീസിന്റെയും വികസനം, 1987ല്‍ ഖത്തര്‍ ടെലികമ്യൂണിക്കേഷന്‍(ക്യടെല്‍) തുടങ്ങി ഖത്തറിന്റെ മുഖഛായ തന്നെ മാറ്റിയ നിരവധി പരിഷ്‌കരണങ്ങളും പദ്ധതികളും കൊണ്ടു വന്നത് ശെയ്ഖ ഖലീഫയുടെ കാലത്താണ്.


കാര്‍ഷിക രംഗത്തും അദ്ദേഹത്തിന്റെ കാലത്ത് കാര്യമായ പുരോഗതിയുണ്ടായി. 1980ല്‍ മല്‍സ്യബന്ധനത്തിന് വേണ്ടിയുള്ള ഖത്തര്‍ നാഷനല്‍ കമ്പനിയും തുടര്‍ന്ന് കോഴി ഉല്‍പ്പാദനത്തിന് വേണ്ടിയുള്ള ഖത്തര്‍ അറബ് കമ്പനിയും സ്ഥാപിതമായി.

നയരൂപീകരണ വിദഗ്ധരുടെ സാഹയത്തിനായി സെന്‍ട്രല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സും രൂപീകൃതമായി. 1995 ജൂണ്‍ 27നാണ് ശെയ്ഖ് ഖലീഫയില്‍ നിന്ന് കീരീടാവകാശി ശെയ്ഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി അധികാരമേറ്റെടുത്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  13 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  14 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  14 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  14 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  14 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  14 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  14 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  14 days ago