സ്ലാബ് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു
വാടാനപ്പള്ളി: സെന്ററില്‍ നിന്ന് ക്ഷേത്രം റോഡിലേക്ക് തിരിയുന്നിടത്ത് റോഡിനോട് ചേര്‍ന്നുള്ള തകര്‍ന്ന സ്ലാബില്‍ യാത്രക്കാര്‍ കുടുങ്ങി അപകടമുണ്ടാകുന്നു. ഒരു മാസം മുമ്പാണ് സ്ലാബ് കോണ്‍ക്രീറ്റ് ചെയ്തത്. എന്നാല്‍ നാട്ടിക ഭാഗത്തുനിന്ന് ക്ഷേത്രം റോഡിലേക്ക് തിരിയുന്ന വാഹനങ്ങള്‍ ഇവിടെയുള്ള കല്ലില്‍ കയറി നടപ്പാതയോടു ചേര്‍ന്നുള്ള കാനക്ക് മുകളിലെ ഈ സ്ലാബിന് മുകളിലേക്ക് ചാടുന്നതിനാല്‍ സ്ലാബ് തകരുന്നത് പതിവായി. സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചപ്പോള്‍ ക്ഷേത്രം റോഡില്‍ മീഡിയന് സ്ഥാപിച്ചതോടെ റോഡില്‍ വീതി കുറഞ്ഞു. അതോടെ ഈ റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ പലപ്പോഴും നടപ്പാതയിലൂടെ കയറിയിറങ്ങുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ക്ക് പോലും ഭീഷണിയാണ്. തകര്‍ന്ന സ്ലാബിന്റെ കമ്പികളെല്ലാം പുറത്താണ്. നേരത്തെ ഇതിനുള്ളില്‍ പലരുടെയും കാല് കുരുങ്ങി അപകടം പറ്റിയിരുന്നു. ഇതിനെ തുടര്‍ന്ന് കോണ്‍ക്രീറ്റ് ചെയ്ത സ്ലാബാണ് ഇപ്പോള്‍ വീണ്ടും തകര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."