സൗജന്യ കാന്‍സര്‍ പരിശോധനയുമായി ക്യാന്‍കുര്‍ കരുതല്‍ കേന്ദ്രങ്ങള്‍
കൊച്ചി: കാന്‍സര്‍ മുന്‍കൂട്ടി അറിയുവാനും തക്ക സമയത്തു ചികിത്സ ലഭിക്കുവാനുമായിട്ടു ക്യാന്‍കുര്‍ ഫൌണ്ടേഷന്‍ പുതിയ സേവന പദ്ധതിയുമായി രംഗത്ത്. 'കരുതല്‍ കേന്ദ്രം' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ ആദ്യ ഘട്ടത്തില്‍ മൂന്ന് ആശുപത്രികളാണ് ക്യാന്‍കുറുമായി സമ്മതപത്രം ഒപ്പു വച്ചത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷ്മി ഹോസ്പിറ്റല്‍, സുധീന്ദ്ര ഹോസ്പിറ്റല്‍, വിജയലക്ഷ്മി മെഡിക്കല്‍ സെന്റര്‍ എന്നിവിടങ്ങളിലാണ് കരുതല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഹോസ്പിറ്റലുകളുടെ അധികൃതര്‍ ക്യാന്‍കുര്‍ സെക്രട്ടറി ആര്‍. മാധവ് ചന്ദ്രനുമായി സമ്മതപത്രം കൈമാറി.
ക്യാന്‍കുര്‍ പ്രസിഡന്റ് വിനു വര്‍ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ എം. പി. പി. രാജീവ്, എറണാകുളം അസിസ്റ്റന്റ് കലക്ടര്‍ ഡോ. രേണു രാജ്, പ്രശസ്ത നര്‍ത്തകി ഡോ. മേതില്‍ ദേവിക എന്നിവര്‍ സംസാരിച്ചു. വരെ സഹായിക്കുന്നതിനൊപ്പം, കാന്‍സര്‍ ലക്ഷണങ്ങളെ ഗുരുതരമായി കാണാനും പ്രാരംഭ ദശയില്‍ തന്നെ തിരിച്ചറിയാനുമുള്ള ആവശ്യകതയെക്കുറിച്ചു ആളുകളെ ബോധവല്‍ക്കരിക്കാനും ഈ കേന്ദ്രങ്ങള്‍ ഉപകരിക്കും.
ഡോ. ജുനൈദ് റഹ്മാന്‍, മനോഹര്‍ പ്രഭു എന്നിവര്‍ സുധീന്ദ്ര ഹോസ്പിറ്റലിന് വേണ്ടിയും, ഗോപകുമാര്‍ വിജയലക്ഷ്മി മെഡിക്കല്‍ സെന്ററിന് വേണ്ടിയും, എസ്. ഹരികുമാര്‍ ലക്ഷ്മി ഹോസ്പിറ്റലിന് വേണ്ടിയും ധാരണാ പത്രം കൈമാറി. കളമശ്ശേരി മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം ജനറല്‍ ഹോസ്പിറ്റല്‍ കാന്‍സര്‍ വിഭാഗവും ക്യാന്‍കുറുമായി ചേര്‍ന്ന് യൂണിവേഴ്‌സിറ്റി ക്യാമ്പസ്സില്‍ സൗജന്യ കാന്‍സര്‍ ക്യാംപും ഈ ചടങ്ങിനോടനുബന്ധിച്ചു നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."