കപടപരിസ്ഥിതി വാദം വികസനത്തിന് എതിര്: പ്രൊഫ. കെ.വി തോമസ്
കൊച്ചി: ഉത്പാദന വ്യവസായങ്ങളെ കേരളത്തില്‍ നിന്ന് തുടച്ചു നീക്കാന്‍ ആഗോള ധന മൂലധന ശക്തികളുടെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ് ചില കപട പരിസ്ഥിതിവാദികളെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാന്റിങ് കൗണ്‍സില്‍ ഓഫ് ട്രേഡ് യൂനിയന്‍ സംഘടിപ്പിച്ച മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു പാര്‍ലിമെന്റ് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ പ്രൊഫ. കെ.വി തോമസ്.
പെരിയാറിലെ മാലിന്യ പ്രശ്‌നത്തെ വളച്ചൊടിച്ച് ഗ്രീന്‍ ട്രൈബ്യൂണലിലും ജനമധ്യത്തിലും വ്യവസായങ്ങള്‍ക്കെതിരായി ചില ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ പേരുകളിലാണ് ഇത്തരം ഏജന്‍സികള്‍ സജീവമായിട്ടുള്ളത്. ഇതില്‍ ഗ്രീന്‍പീസ് പോലുള്ള സംഘടനകള്‍ വിദേശ പണം പറ്റുന്നവരാണ്. പല സംഘടനകളും അതിലെ പ്രവര്‍ത്തകരും ഇതിനകം തന്നെ എന്‍ഐഎ നീരീക്ഷണത്തിലുള്ളവരുമാണ്.
പി.സി.ബി ഉദ്യോഗസ്ഥന്‍മാരും പരിസ്ഥിതിയുടെ പേരില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്ന കള്ളനാണയങ്ങളും ചേര്‍ന്ന് നടത്തുന്ന കള്ളക്കളികളും അതിന്റെ പിന്നിലുള്ള ലക്ഷ്യവും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പി.സി.ബി ഓഫിസിനു മുന്നില്‍ കൂട്ടധര്‍ണ സംഘടിപ്പിച്ചത്.
കൂട്ടധര്‍ണയില്‍ എം.ഒ ജോണ്‍ അധ്യക്ഷനായിരുന്നു. എം.കെ മോഹന്‍ദാസ് (ബിജെപി), പി രാജു, സജിത്ത് (എ.ഐ.ടി.യു.സി), രഘുനാഥ് പനവേലി (എസ്.ടി.യു), ഹരിദാസ്, രത്‌നമ്മ സുരേഷ് (കടുങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്), ലത്തീഫ് പൂഴിത്തറ, വി.സലിം എന്നിവര്‍ പ്രസംഗിച്ചു. കെ.എന്‍.ഗോപിനാഥ് സ്വാഗതവും വി.കെ.ഷാനവാസ് കൃതജ്ഞതയും രേഖപ്പെടുത്തി.
രാവിലെ 11 ന് ജി.സി.ഡി.എയുടെ മുന്‍പില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."