ബാര്‍ ലൈസന്‍സ് അനുവദിച്ചതിനെതിരേ കോടതിയെ സമീപിച്ചതിന് വധഭീഷണിയെന്ന്
കൊച്ചി: കോടനാട് ഡ്യുലാന്റ് ഹോട്ടലിന് ബാര്‍ ലൈസന്‍സ് അനുവദിച്ചതിനെതിരേ കോടതിയെ സമീപിച്ചതിന് തനിക്ക് വധഭീഷണിയുണ്ടായതായി ലഹരി വിരുദ്ധ പ്രവര്ത്തകന് പി.എ ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആക്ഷേപം പരിഗണിക്കാതെ ചട്ടവിരുദ്ധമായി കൂവപ്പടി പഞ്ചായത്ത് എന്‍.ഒ.സി നല്‍കിയതിനെ തുടര്‍ന്നാണ് പി.എ ജോസഫ് ട്രൈബ്യൂണലിനെ സമീപിച്ചത്.
അനുകൂല വിധി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയുണ്ടായി. ഇതേ സമയത്താണ് ലൈസന്‍സ് നല്കാന് സര്‍ക്കാര്‍ ഉത്തരവിട്ടത്. അതിനെതിരേ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ സമീപിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് തനിക്ക് വധഭീഷണിയുണ്ടായിരിക്കുന്നത്.
മാത്രമല്ല ഉന്നതരായ പലയാളുകളും തന്റെ കുടുംബാംഗങ്ങളെ സ്വാധീനിക്കുവാനുള്ള ശ്രമം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സാമൂഹ്യ പ്രവര്‍ത്തകരായ മനു.സി.മാത്യു, പോള്‍ ഓ ജോസഫ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."