ചെമ്മണൂര്‍ ജുവലേഴ്‌സിന്റെ കൊട്ടാരക്കര ഷോറൂം ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജുവലേഴ്‌സ് ഗ്രൂപ്പിന്റെ കൊട്ടാരക്കര ഷോറൂം ഡോ. ബോബി ചെമ്മണൂരും സിനിമാ താരങ്ങളായ മധുവും ഷീലയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
കൊട്ടാരക്കരയിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ധനകുടുംബങ്ങളിലെ മാരക രോഗങ്ങള്‍ ബാധിച്ചവര്‍ക്കുള്ള ധനസഹായം ഡോ. ബോബി ചെമ്മണൂര്‍ ചടങ്ങില്‍ വിതരണം ചെയ്തു. ഉദ്ഘാടനം കാണാനെത്തിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 10 പേര്‍ക്ക് സ്വര്‍ണസമ്മാനങ്ങള്‍ ലഭിച്ചു.
916 സ്വര്‍ണാഭരണങ്ങളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും വിപുലമായ സ്റ്റോക്കും സെലക്ഷനുമാണ് ഒരുക്കിയിട്ടുള്ളത്. ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ടുണ്ട്, കൂടാതെ ഉദ്ഘാടനമാസത്തില്‍ പര്‍ച്ചേസ് ചെയ്യുന്ന എല്ലാ കസ്റ്റമേഴ്‌സിനും മറഡോണ ഗോള്‍ഡ് പാര്‍ട്ട്ണറാകാന്‍ അവസരമുണ്ട്.വിവാഹ പാര്‍ട്ടികള്‍ക്ക് സൗജന്യ വാഹനസൗകര്യം ഉള്‍പടെയുള്ള സേവനങ്ങള്‍ ലഭിക്കുമെന്നും ചെയര്‍മാനും എം.ഡിയുമായ ബോബി ചെമ്മണൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."