റവന്യൂ ജില്ലാ നാടകോത്സവം: കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌കൂളിന് ഒന്നാം സ്ഥാനം
കരുനാഗപ്പള്ളി: കൊല്ലം റവന്യൂ ജില്ലാ ശാസ്ത്ര നാടക മത്സരത്തില്‍ കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌കൂള്‍ ഒന്നാം സ്ഥാനം നേടി.
മികച്ച നടിക്കുള്ള സമ്മാനവും സ്‌ക്കൂളിലെ വിദ്യാര്‍ഥിനി കരസ്ഥമാക്കി. ഡി.എന്‍.എ.യുടെ എക്‌സ്‌റേ ഫോട്ടോഗ്രാഫി ആദ്യമായി കണ്ടെത്തിയ ബ്രിട്ടീഷ് ശാസ്ത്രജ്ഞയായ റൊസാലിന്‍ ഫ്രാങ്ക്‌ളിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി അവതരിപ്പിച്ച നാടകമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
നാടകത്തിലെ കേന്ദ്രകഥാപാത്രമായ റോസിലിനെ അവിസ്മരണീയമായി രംഗത്ത് അവതരിപ്പിച്ച ആമിന ഹുസൈന്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.റോസിലിന്റെ അമ്മയായി വേഷമിട്ട ദേവപ്രിയ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി.
'ലൈഫ് അറ്റ് ഫിഫ്റ്റീവണ്‍ ഡോട്ട് കോം' എന്ന പേരില്‍ അഭിലാഷ് പരവൂരാണ് നാടകം സംവിധാനം ചെയ്തത്. പ്രദീപ് കണ്ണംങ്കോടിന്റെ താണ് രചന. ചവറയിലാണ് ജില്ലാ ശാസ്ത്ര നാടക മത്സരം നടന്നത്.
സംസ്ഥാന തല മത്സരം 26ന് പാലക്കാട്ടൗണ്‍ ഹാളില്‍ നടക്കും.കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ കലോല്‍സവത്തില്‍ അവതരിപ്പിച്ച 'കലംകാരി' എന്ന നാടകവും ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. ഈ നാടകത്തിലെ അഭിനയത്തിനും ആമിന ഹുസൈന്‍ മികച്ച നടിയക്കുള്ള അവാര്‍ഡും കരസ്ഥമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."