പക്ഷിപ്പനി; കുട്ടനാടന്‍ മേഖലയില്‍ താറാവുകള്‍ ചത്തൊടുങ്ങുന്നു
ആലപ്പുഴ: കുട്ടനാടന്‍ മേഖലയില്‍ വീണ്ടും പക്ഷിപ്പനി. താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
തകഴി, പള്ളിപ്പാട്, നീണ്ടൂര്‍ പ്രദേശങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കുമ്പളത്ത് അച്ചന്‍കുഞ്ഞ്, കോളപ്പറമ്പില് മത്തായിക്കുട്ടി എന്നീ താറാവ്കര്ഷകരുടെ 17 ദിവസം പ്രായമുള്ള 15,000ലേറെ താറാവുകള്‍ അജ്ഞാതരോഗം ബാധിച്ച് ചത്തിരുന്നു. തിരുവല്ല മഞ്ഞാടിയിലുള്ള പക്ഷിഗവേഷണ കേന്ദ്രത്തില്‍ രോഗം ബാധിച്ചതും ചത്തതുമായ താറാവുകളെ എത്തിച്ച് പരിശോധിച്ചെങ്കിലും രോഗനിര്‍ണയം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്നാണ് സാമ്പിള്‍ ഭോപ്പാലില്‍ പരിശോധനക്കയച്ചത്.
മഞ്ഞാടിയിലുള്ള പക്ഷി ഗവേഷണ കേന്ദ്രത്തില്‍ നിന്നും നിര്‍ദേശിച്ച മരുന്നുകള്‍ നല്‍കിയെങ്കിലും രോഗശമനം സാധ്യമായിട്ടില്ല. ഗുരുതരമായ സാഹചര്യം നേരിടാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും.
കഴിഞ്ഞവര്‍ഷം പക്ഷിപ്പനി ബാധിച്ച് ആയിരക്കണക്കിന് താറാവുകള്‍ ചത്തൊടുങ്ങുകയും രോഗം പടരാതിരിക്കാന്‍ താറാവുകളെ കൂട്ടക്കുരുതി നടത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."