തേനീച്ചവളര്‍ത്തല്‍: കോള്‍സെന്ററുമായി ബന്ധപ്പെടാം
കോട്ടയം: റബര്‍തോട്ടങ്ങളിലെ തേനീച്ചവളര്‍ത്തലിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനും സംശയനിവാരണത്തിന് റബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് മീനച്ചില്‍ പാലാക്കാട് റബര്‍ ഉല്‍പാദകസംഘത്തിലെ അംഗവും റബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന തേനീച്ചവളര്‍ത്തല്‍ കോഴ്‌സിന്റെ പരിശീലകനുമായ ബിജു ജോസഫ് നാളെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ഫോണിലൂടെ മറുപടി നല്‍കും. കോള്‍സെന്റര്‍ നമ്പര്‍ 0481 - 2576622. റബര്‍തോട്ടങ്ങളില്‍നിന്ന് അധികവരുമാനം നേടാന്‍ റബര്‍ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്ന മാര്‍ഗങ്ങളിലൊന്നാണ് തേനീച്ചവളര്‍ത്തല്‍. കേരളത്തില്‍ തേനിന്റെ പ്രധാനസ്രോതസ് റബര്‍മരങ്ങളാണ്. എന്നാല്‍ തേനീച്ചവളര്‍ത്തലിന്റെ സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ ഇനിയും റബര്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇവിടെ ലഭ്യമായ അനുകൂലസാഹചര്യങ്ങള്‍ വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ തേനീച്ചവളര്‍ത്തലിലൂടെ കര്‍ഷകര്‍ക്ക് റബര്‍തോട്ട ങ്ങളില്‍നിന്ന് അധികവരുമാനം നേടാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."