HOME
DETAILS
MAL
പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മാലിന്യം കത്തിക്കുന്നതായി പരാതി
backup
October 25 2016 | 04:10 AM
മാറഞ്ചേരി: അശാസ്ത്രീയ രീതിയില്‍ ആശുപത്രി മാലിന്യങ്ങള്‍, ആശുപത്രി വളപ്പില്‍ തന്നെ കത്തിക്കുന്നതായി പരാതി. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ പാലപ്പെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിന് നേതൃത്വം നല്കേണ്ടവര് തന്നെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. സിറിഞ്ച് ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക് കത്തിക്കുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ അധികൃതര്‍ക്ക് പരാതി നല്കാന് ഒരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."