ഇ.പി കുമാരന്, പത്മാവതി ടീച്ചര്‍ അനുസ്മരണം
എടച്ചേരി: വികസനം പ്രാവര്‍ത്തികമാകണമെങ്കില്‍ സമാധാനമാണ് ആദ്യം ഉണ്ടാവേണ്ടതെന്ന് മുന്‍ മന്ത്രി കെ.പി മോഹനന് പറഞ്ഞു. ഇരിങ്ങണ്ണൂരില്‍ നടന്ന ഇ.പി കുമാരന്റെയും പത്മാവതി ടീച്ചറുടെയും അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രക്തസാക്ഷികളെയും ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളെയും സൃഷ്ടിച്ചതുകൊണ്ട് നാട്ടില്‍ വികസനം ഉണ്ടാവില്ല. നാടിന്റെ വികസനത്തിനു വേണ്ടിയാവണം രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനതാദള്‍ (യു) എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രന് പാച്ചാക്കര അധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറി എം.കെ ഭാസ്കരന്, മണ്ഡലം പ്രസിഡന്റ് പി.എം നാണു, യുവ ജനതാദള്‍ മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട് പ്രസംഗിച്ചു.
സ്വാഗതസംഘം ചെയര്മാന് പി.കെ അശോകന് സ്വാഗതവും വള്ളില്‍ പവിത്രന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."