ബി.ജെ.പി പ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ കത്തിച്ചു
ചെറുവത്തൂര്‍: കൊടക്കാട് പുത്തിലോട്ട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തീവച്ചു നശിപ്പിച്ചു. ചെറുവത്തൂര്‍ കൊവ്വല്‍ എ.യു.പി സ്‌കൂള്‍ ജീവനക്കാരന്‍ ശ്രീനിവാസന്റെ സ്‌കൂട്ടറാണ് ഞായറാഴ്ച രാത്രി അഗ്‌നിക്കിരയാക്കിയത്. ചീമേനി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം പിലിക്കോട് പഞ്ചായത്തില്‍ തീവെപ്പ് സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്കയുയര്‍ത്തുകയാണ്. മാസങ്ങള്‍ക്കിടയില്‍ നടന്ന നാലാമത്തെ സംഭവമാണിത്. ഒരുമാസം മുന്‍പ് പിലിക്കോട് കരപ്പാത്ത് ബി.ജെ.പി പ്രവര്‍ത്തകന്റെ ഓട്ടോ നശിപ്പിച്ചിരുന്നു. ഓത്തുകുന്നിലെ രഞ്ജിത്തിന്റെ ഓട്ടോയ്ക്ക് തീയിട്ട സംഭവത്തില്‍ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പ് ദിനത്തില്‍ പിലിക്കോട് വയലില്‍ അധ്യാപകന്റെ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തീയിട്ട് നശിപ്പിച്ചതായിരുന്നു മാറ്റൊരു സംഭവം. പടുവളത്തില്‍ പോര്‍ക്കലി ഇന്‍ഡസ്ട്രീസിലും തീവെപ്പുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."