ടാറ്റയും സൈറസ് മിസ്ത്രിയും കോടതിയിലേക്ക്
ന്യൂഡല്‍ഹി: ടാറ്റാ സണ്‍സ് ചെയര്‍മാന്‍ പദവിയില്‍നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ രത്തന്‍ ടാറ്റ, ടാറ്റ ഗ്രൂപ്പ്, ടാറ്റ ട്രസ്റ്റുകള്‍ എന്നിവര്‍ക്കെതിരെ സൈറസ് മിസ്ത്രി നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ കേവിയറ്റ് ഹരജി സമര്‍പ്പിച്ചു.
സൈറസ് മിസ്ത്രിക്കെതിരെ ടാറ്റാ സണ്‍സ്, രത്തന്‍ ടാറ്റ എന്നിവരും ട്രിബ്യൂണലില്‍ കേവിയറ്റ് ഹരജി ഫയല്‍ ചെയതിട്ടുണ്ട്.
ഇതോടെ തര്‍ക്കത്തില്‍ നിയമയുദ്ധം ഉറപ്പായി.
നാലു വര്‍ഷം മുന്‍പാണ് രത്തന്‍ ടാറ്റ സ്ഥാനമൊഴിഞ്ഞപ്പോള്‍ സൈറസ് മിസ്ത്രി ടാറ്റാ സണ്‍സിന്റെ ചെയര്‍മാനായത്. കമ്പനിയുടെ ആറാമത്തെ ചെയര്‍മാനായിരുന്നു സൈറസ് മിസ്ത്രി. ടാറ്റാ ഗ്രൂപ്പിന്റെ 143 വര്‍ഷത്തെ ചരിത്രത്തില്‍ കുടുംബത്തിന് പുറത്തുനിന്നുള്ള രണ്ടാമത്തെ ചെയര്‍മാനായിരുന്നു സൈറസ് മിസ്ത്രി.
എന്നാല്‍ സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനു പിന്നാലെ ടാറ്റ ഓഹരികളില്‍ ഇടിവുണ്ടായി.
2006 മുതല്‍ മിസ്ത്രി കമ്പനി ഡയറക്ടറാണ്. ടാറ്റാ സ്റ്റീലിന്റെ ചെയര്‍മാനായിരുന്ന റൂസി മോഡിക്കു ശേഷം ടാറ്റ കുടുംബത്തില്‍ നിന്നല്ലാത്ത രണ്ടാമത്തെ ചെയര്‍മാനായിരുന്നു സൈറസ് മിസ്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."