HOME
DETAILS

ഭീകരവാദത്തിനെതിരേ ബഹ്‌റൈന്‍-ഇന്ത്യ സംയുക്ത സമിതി

  
backup
October 25 2016 | 14:10 PM

5256244

 

മനാമ: ഇന്ത്യന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ത്രിദിന ബഹ്‌റൈന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ഇന്ത്യയിലേക്ക് മടങ്ങി.


ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ക്ഷണമനുസരിച്ചാണ് രാജ്‌നാഥ് ബഹ്‌റൈനിലെത്തിയത്.


ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ അടക്കമുള്ള രാഷ്ട്രനേതാക്കളുമായും പ്രവാസി പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

മേഖലയുടെ സുരക്ഷയും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും സംയുക്ത പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനുമുള്ള ചര്‍ച്ചകളാണ് ഇരു രാജ്യങ്ങളും തമ്മില്‍ നടന്നത്.

ഇതിന്റെ ഭാഗമായി ഭീകരവാദത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാന്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് സംയുക്ത സ്റ്റിയറിങ് കമ്മിറ്റി(ജെഎസ്സി)ക്ക് രൂപം നല്‍കി.


ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രി ലഫ്. ജന. ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുമായി നടത്തിയ ചര്‍ച്ചയിലാണ് ജെഎസ്സി രൂപീകരണം നടന്നത്.

സുരക്ഷാ മേഖലയുമായി ബന്ധപ്പെട്ട് ബഹ്‌റൈനുമായി നേരത്തെ നടന്ന കരാറുകളുടെ തുടര്‍ച്ച കൂടിയാണ് ജെഎസി രൂപീകരണം.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ചര്‍ച്ചയിലാണ് ബഹ്‌റൈന്‍ ഇന്ത്യാ സുരക്ഷാസമിതി സംബന്ധിച്ച പ്രഥമ കരാര്‍ ഒപ്പുവച്ചത്. ഭീകരവിരുദ്ധനീക്കത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം ഉറപ്പാക്കുന്നതാണ് ഈ കരാര്‍.

സംഘടിത കുറ്റകൃത്യങ്ങള്‍, മയക്കുമരുന്നുകളുടെയും അപകടകാരികളായ രാസവസ്തുക്കളുടെയും നിയമവിരുദ്ധകടത്ത് എന്നിവ തടയുന്നതിനുള്ള സഹകരണവും പ്രസ്തുത കരാര്‍ വ്യവസ്ഥ ചെയ്യുന്നു.


ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍, ഭീകര പ്രവര്‍ത്തനത്തിന്റെ സാമ്പത്തിക സ്രോതസുകള്‍, ഇന്റര്‌നെറ്റ് സോഷ്യല്‍ മീഡിയാ ദുരുപയോഗം, നിയമവിരുദ്ധ കുടിയേറ്റം, നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും പാസ്‌പോര്‍ട്ടുകളും സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുമുള്ള സഹകരണം ഈ കരാര്‍ ഉറപ്പു നല്‍കുന്നുണ്ട്.

ജെഎസ്സി രൂപീകരണത്തിനു പുറമെ അന്താരാഷ്ട്ര തലത്തിലുള്ള വിവിധ സുരക്ഷാ ഭീഷണികള്‍, പ്രഥമ ബഹ്‌റൈന്‍ -ഇന്ത്യാ സുരക്ഷാസമിതി യോഗം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളും നടന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

വിവിധ കൂടിക്കാഴ്ചകളിലും ചര്‍ച്ചകളിലും ഭീകരവിരുദ്ധപോരാട്ടത്തില്‍ ബഹ്‌റൈനൊപ്പം ചേരാനുള്ള ഇന്ത്യയുടെ സന്നദ്ധത രാജ്‌നാഥ് സിങ് ഊന്നിപ്പറഞ്ഞു.


ഇതിനു മറുപടിയായി ഭീകരരുടെ അക്രമങ്ങളുടെ പേരില്‍ ഏറെ ക്‌ളേശം അനുഭവിച്ച രാഷ്ട്രമാണ് ബഹ്‌റൈനെന്നും ഭീകരതക്കെതിരായ പോരാട്ടങ്ങളില്‍ ബഹ്‌റൈന്‍ ഉറച്ചു നില്‍ക്കുമെന്ന് ബഹ്‌റൈന്‍ പ്രതിനിധികളും വ്യക്തമാക്കി.

ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ, ബഹ്‌റൈന്‍ ആഭ്യന്തരമന്ത്രി ലഫ് ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ എന്നിവരും ഇതു സംബന്ധിച്ച വിവിധ കൂടിക്കാഴചകളില്‍ പങ്കെടുത്തു.


നേരത്തെ അല്‍ സഫരിയ പാലസില്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  3 days ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  3 days ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  3 days ago