HOME
DETAILS

പ്രമുഖ കാര്‍ കമ്പനികളുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നു

  
backup
October 25 2016 | 16:10 PM

online-fraud-car-thrissur

തൃശൂര്‍:   സംസ്ഥാനത്ത് ഒരു ഇടവേളക്ക് ശേഷം വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നു. തുടക്കത്തില്‍ കേട്ട് കേള്‍വിയില്ലാത്ത കമ്പനികളുടെ പേരിലാണ് തട്ടിപ്പ് നടന്നതെങ്കില്‍ ഇപ്പോള്‍ ലോകത്തിലെ തന്നെ പ്രമുഖ ബ്രാന്റഡ് കാര്‍ കമ്പനികളുടെ പേരിലാണ് തട്ടിപ്പ് നടക്കുന്നത്.

thattiipp

ഷെവര്‍ലെ പോലെയുള്ള പ്രമുഖ കാര്‍ കമ്പനികളുടെ  പേരിലാണ് തട്ടിപ്പ് ഇപ്പോള്‍ വ്യാപകമാവുന്നത്. തട്ടിപ്പിന് ഇരയാകുന്നവര്‍ പലരും നാണക്കേട് ഭയന്ന് ഇതു പുറത്തു പറയുന്നില്ല എന്നതാണ് വാസ്തവം.


ആദ്യ കാലഘട്ടത്തില്‍ പണം നല്‍കി കഴിഞ്ഞാല്‍ സമ്മാനമായി കല്ലും, പേനയും വരെ കേരളത്തിലെ പലരുടെയും വീട്ടില്‍ എത്തിയിട്ടുണ്ട്.   

 ഇപ്പോള്‍ ഷെവര്‍ലെ കാര്‍ കമ്പനിയുടെ പേരിലാണ് ഇടപാടുകാര്‍ ബന്ധപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക്  ഷെവര്‍ലെ കമ്പനിയുടെ പേരില്‍ നിരവധി മെസേജുകളാണ് ദിനം പ്രതി  ലഭിച്ച് കൊണ്ടിരിക്കുന്നത്.


തൃശൂര്‍ ജില്ലയിലെ ദേശമംഗലം പള്ളം സ്വദേശികളായ രണ്ട് പേര്‍ക്കും ഈ രീതിയിലുള്ള മെസേജ് ലഭിച്ചരുന്നു. തുടര്‍ന്ന് ബന്ധപ്പെട്ടപ്പോള്‍ 10300 രുപ തട്ടിപ്പ് സംഘത്തിന്റെ അകൗണ്ടിലിടാന്‍ ആവശ്യപെടുകയായിരുന്നു.

thattipp
ഈ നിക്ഷേപിക്കുന്ന പണം വെരിഫിക്കേഷനും മറ്റുമാണന്നാണ് സംഘത്തിന്റെ വാദം. പണം നിക്ഷേപിച്ച് 4 മണിക്കൂറിന്‍ ശേഷം നിങ്ങളുടെ വീട്ടിലേക്ക്  സമ്മാന തുകയായ ഒരു കോടി എഴുപത് ലക്ഷം രുപയുടെ ചെക്ക് നേരിട്ട് എത്തിക്കുമെന്നാണ് തട്ടിപ്പ് സംഘം വിവരിക്കുന്നത്. 10300 രുപ എന്ന കണക്ക് തട്ടിപ്പ് സംഘം വിവരിക്കുന്നത് ഇടപാടുക്കാര്‍ക്ക് ഇടിയില്‍ വിശ്വസ്ഥത വരുത്താന്‍ വേണ്ടിയാണ്. മാത്രമല്ല ബന്ധപ്പെടുമ്പോള്‍  ഷെവര്‍ലെ കമ്പനിയുടെ എം.ഡി എന്ന് സ്വയം പരിചയപെടുത്തനയാള്‍ ഈ സമ്മാന ലോട്ടറിയുടെ ആവശ്യാര്‍ഥം ഡല്‍ഹിയില്‍ എത്തിയത് എന്നാണ് വിവരിക്കുന്നത്.

മാത്രമല്ല കേരളത്തിലെ ഷെവര്‍ലെ മാനേജ്‌മെന്റുമായി ഈ ലോട്ടറിക്ക് യാതൊരു വിധ ബന്ധമില്ലെന്നും തട്ടിപ്പ് സംഘം പറയുന്നു.

തട്ടിപ്പ് സംഘം ബന്ധപെടുന്ന രീതിയിങ്ങന്നെ:


ആദ്യം 7859860039, 88882161579 എന്ന  മൊബൈല്‍ നമ്പറുകളില്‍ നിന്ന്, ഇന്ന് നിങ്ങളുടെ ദിവസമാണ്. ഇന്ന കമ്പനിയുടെ പേരില്‍ നിങ്ങള്‍ക്ക് ഒരു കോടി രുപയുടെ സമ്മാനത്തിന് നിങ്ങളെ തെരഞ്ഞടുത്തിരിക്കുന്നു. എന്നീ രീതിയിലുളള ടെക്സ്റ്റ് മെസേജുകളെത്തുന്നു.



പിന്നീട് അവര്‍ തരുന്ന ഇമെയില്‍ വിലാസത്തിലേക്ക് നമ്മുടെ വിലാസവും മറ്റും അവര്‍ക്ക് അയച്ച് കൊടുക്കാന്‍ നിര്‍ദേശിക്കും. തുടര്‍ന്ന് തട്ടിപ്പ് നടത്തുന്ന കമ്പനികളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകളും പാസ്‌പോര്‍ട്ട്, യു.കെ ഐഡി കാര്‍ഡ് തുടങ്ങി മറ്റു രേഖകളും തിരിച്ച് അയച്ച് തരികയും ചെയ്യും.



എന്നാല്‍ ഷെവര്‍ലയുടെ കമ്പനി ബ്രാഞ്ച് മാനേജര്‍മാരുമായി ബന്ധപ്പെട്ടപ്പോള്‍ ഈ ഓണ്‍ലൈന്‍ അഡ്രസ്സുമായി ഒരു ബന്ധമില്ലെന്നും സംഭവത്തിന് പിന്നില്‍ തട്ടിപ്പാണന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  3 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  3 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago