സമ്മാനങ്ങളുമായി യുഎഇ എക്‌സ്‌ചേഞ്ചിന്റെ മുപ്പത്തിയാറാം വാര്‍ഷികാഘോഷം
കൊച്ചി: രാജ്യാന്തര ധനകാര്യ സ്ഥാപനമായ യുഎഇ എക്‌സ്‌ചേഞ്ച് ഇന്ത്യ മുപ്പത്തിയാറാം വാര്‍ഷികം ആഘോഷിച്ചു.
ആഘോഷത്തന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്കു നിരവധി സമ്മാനങ്ങളും സൗജന്യങ്ങളും പ്രഖ്യാപിച്ചപ്പോള്‍ മികച്ച പ്രകടനം കാഴ്ചവച്ച 36 ജീവനക്കാരെ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.
മുപ്പത്തിയാറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ 30 വരെയുള്ള കാലയളവില്‍ കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്തുന്ന ഉപഭോക്താക്കളില്‍നിന്നും നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന ഒരു വിജയിക്ക് ഇന്ത്യയില്‍ താല്പര്യമുള്ള സ്ഥലത്തേക്ക് ടൂര്‍ പാക്കേജ് സമ്മാനമായി ലഭിക്കുമെന്ന്്് യുഎഇ എക്‌സ്‌ചേഞ്ച് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് ആന്റണി പറഞ്ഞു.
ഓഫറുകളെപ്പറ്റിയുള്ള വിശാദാംശങ്ങള്‍ക്ക് http://www.uaeexchangeindia.com/customer-offers എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 1800 3000 1555 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴി ബന്ധപ്പെടുകയോ ചെയ്യാം.
ഇമെയില്‍ വിലാസം [email protected]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."