HOME
DETAILS
MAL
സഹപ്രവര്ത്തകന് സഹചാരിയായി ബസ് തൊഴിലാളികള്‍
backup
October 25 2016 | 19:10 PM
തിരൂര്‍: സഹപ്രവര്‍ത്തകന്റെ ചികിത്സയ്ക്കു പണംകണ്ടെണ്ടത്താന് ഹാജിസ് ഗ്രൂപ്പിലെ അഞ്ച് ബസുകള്‍ കഴിഞ്ഞ ദിവസം സര്‍വിസ് നടത്തി. വൃക്കകള്‍ തകരാറിലായി ബുദ്ധിമുട്ടുന്ന പുതിയ കടപ്പുറം സ്വദേശിയും സ്വകാര്യ ബസ് ജീവനക്കാരനുമായ കെ.പി കോയമോനു വേണ്ടണ്ടിയായിരുന്നു സഹപ്രവര്‍ത്തകരുടെ മാതൃകാ പ്രവര്‍ത്തനം.
ചികിത്സയ്ക്കു ലക്ഷങ്ങള്‍ ആവശ്യമായിവന്നതോടെയാണ് സഹപ്രവര്‍ത്തകര്‍ ഒരു ദിവസത്തെ വരുമാനം ചികിത്സാ ഫണ്ടണ്ടിലേക്ക് നല്കാന് തയാറായത്. പൂര്‍ണ പിന്തുണയുമായി ഉടമ ബാബുവുമെത്തി. ആര്.ടി.ഒ കെ.എം ഷാജി ഉദ്ഘാടനെ ചെയ്തു. ജാഫര്‍ ഉണ്യാല്‍, ബാബു, ഉമ്മര്‍, ലത്തീഫ്, മജീദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."