HOME
DETAILS

കശ്മിര്‍: പരിഹാരത്തിന് കേന്ദ്രസര്‍ക്കാരിന്റെ പിന്‍വാതില്‍ ചര്‍ച്ച

  
backup
October 25 2016 | 19:10 PM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95

ന്യൂഡല്‍ഹി: നിരോധിത സംഘടനയായ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വെടിവച്ചുകൊലപ്പെടുത്തിയതിനെ തുടര്‍ന്നു പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം നൂറുദിവസം പിന്നിട്ടിരിക്കെ സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഹുര്‍റിയ്യത്ത് കോണ്‍ഫറന്‍സുമായി അനൗദ്യോഗിക ചര്‍ച്ച തുടങ്ങി.
ഇതിന്റെ ഭാഗമായി മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം താഴ്‌വരയിലെ ഏറ്റവും സ്വാധീനമുള്ള സംഘടനയായ തഹ്്‌രീകേ ഹുര്‍റിയ്യത്ത് കോണ്‍ഫറന്‍സ് അധ്യക്ഷന്‍ സയ്യിദ് അലിഷാ ഗീലാനിയുമായി കൂടിക്കാഴ്ച നടത്തി. ഹൈദര്‍പുരയിലെ അതീവസുരക്ഷയുള്ള ഗീലാനിയുടെ വസതിയില്‍ ഇന്നലെ രാവിലെയാണു സംഘം ഗിലാനിയെ കണ്ടത്.  സിന്‍ഹയെ കൂടാതെ, ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ മുന്‍ അധ്യക്ഷന്‍ വജാഹത് ഹബീബുല്ല, വിരമിച്ച വ്യോമസേനാ ഉദ്യോഗസ്ഥന്‍ കപില്‍ കാക്, മാധ്യമപ്രവര്‍ത്തകന്‍ ഭരത് ഭൂഷണ്‍, സംവാദ-പുനരധിവാസ കേന്ദ്രം വക്താവ് സുഷോഭ ബര്‍വെ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
കാലങ്ങളായി ഗീലാനി വീട്ടുതടങ്കലിലാണ്. മറ്റൊരു ഹുര്‍റിയ്യത്ത് നേതാവായ മിര്‍വായിസ് ഉമര്‍ ഫാറൂഖുമായും ജെ.കെ.എല്‍.എഫ് നേതാവ് യാസീന്‍മാലിക്കുമായും സംഘം കൂടിക്കാഴ്ച നടത്തി.
രണ്ടുമാസമായി ശ്രീനഗറിലെ അതിഥിമന്ദിരത്തില്‍ തടങ്കലിലായിരുന്ന മിര്‍വായിസ് ഇപ്പോള്‍ വീട്ടുതടങ്കലിലാണ്. ശരീരത്തിന്റെ ഒരു വശം തളര്‍ന്ന യാസീന്‍ മാലിക് ശ്രീനഗര്‍ സൗറ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആശുപത്രിയിലാണ്. ജയിലില്‍ വച്ചു പനിപിടിച്ചതിനെ തുടര്‍ന്നു മാലികിനെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ജയിലില്‍ തെറ്റായ മരുന്ന് കുത്തിവച്ചതാണ് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമായതെന്ന് ആക്ഷേപമുണ്ട്.
സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞമാസം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സംഘം കശ്മീര്‍ സന്ദര്‍ശിച്ചെങ്കിലും ഹുര്‍രിയ്യത്ത് ഉള്‍പ്പെടെയുള്ള വിഘടനവാദി നേതാക്കളുമായി ചര്‍ച്ചവേണ്ടെന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാല്‍ സംഘത്തില്‍പ്പെട്ട സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള ഒരുവിഭാഗം ഗീലാനിയുമായി ചര്‍ച്ച നടത്താന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വിസമ്മതിക്കുകയായിരുന്നു.
ഗീലാനിയുടെ വസതിക്കു മുമ്പില്‍ യെച്ചൂരിയും സി.പി.ഐയുടെ ഡി. രാജയും ജെ.ഡി.യു നേതാവ് ശരത് യാദവും എത്തിയെങ്കിലും അവര്‍ക്കു പ്രവേശനാനുമതി നല്‍കിയിരുന്നില്ല. തുടക്കത്തില്‍ ഹുര്‍രിയ്യത്ത് നേതാക്കളുമായി ഒരുവിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടെടുത്ത നരേന്ദ്രമോദി സര്‍ക്കാര്‍ അനൗദ്യോഗിക കൂടിക്കാഴ്ചയ്ക്കു നീക്കം നടത്തിയതോടെ, നേരത്തെ യെച്ചൂരിയുടെ സംഘത്തെ കാണാന്‍ വിസമ്മതിച്ച ഗീലാനി ഇന്നലെ ചര്‍ച്ചയ്ക്കായി വാതില്‍ തുറക്കുകയായിരുന്നു.
തങ്ങളുടെ സന്ദര്‍ശനത്തില്‍ സന്മനസുള്ള എല്ലാവരുമായും കൂടിക്കാഴ്ച നടത്താന്‍ ശ്രമിക്കുമെന്ന് ശ്രീനഗറിലേക്ക് തിരിക്കുന്നതിന് മുമ്പ് യശ്വന്ത് സിന്‍ഹ പറഞ്ഞു. കശ്മീരികളുടെ പരാതികളും വേദനകളും പങ്കുവയ്ക്കാന്‍ വേണ്ടിയാണ് തങ്ങള്‍ പോകുന്നതെന്നും സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സംഘം ഇന്നു സാധാരണക്കാരുടെ പ്രതിനിധികളെയും പൗരപ്രമുഖരെയും വ്യവസായികളെയും കാണും.
മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, ഗവര്‍ണര്‍ എന്‍.എന്‍ വോറ എന്നിവരുമായും കൂടിക്കാഴ്ചനടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, സംഘം ബി.ജെ.പിയുടെ പ്രതിനിധിസംഘമല്ലെന്നും ബി.ജെ.പിക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികാന്ത് ശര്‍മ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  2 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  2 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  3 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  4 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  4 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago