ഡി.എഫ്.ഒ. ഓഫിസിലേക്ക് കര്‍ഷക കോണ്‍ഗ്രസ് മാര്‍ച്ച്
മലമ്പുഴ: മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. മലമ്പുഴ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ കാട്ടാന ശല്യം മൂലം ജീവന്‍ നഷ്ടപ്പെട്ട കര്‍ഷക കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാര തുകയും, തൊഴിലും, കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരവും നല്‍കണമെന്നും 1977 ന് മുന്‍പ് കൈവശമുള്ള കര്‍ഷകരുടെ ഭൂമി റവന്യൂ വനം വകുപ്പുകള്‍ സംയുക്തമായി പരിശോധന നടത്തി പട്ടയം നല്‍കുക, പുതുപ്പരിയാരം പഞ്ചായത്തിലെ കൊളക്കണ്ടാപെറ്റ വാര്‍ഡിലെ എട്ടു പേരുടെ 70 സെന്റ് വീതമുള്ള 1765580 എല്‍.ആര്‍.എ.1 പ്രകാരം മുട്ടിക്കുളങ്ങരയിലുള്ള സ്ഥലം 532 പേര്‍ക്ക് വീതിച്ചുകൊടുക്കാന്‍ റവന്യൂ വനം വകുപ്പ് അധികൃതര്‍ നടപടി എടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.
എ.സി സിദ്ധാര്‍ഥന്റെ അധ്യക്ഷനായി. വി.കെ. ശ്രീകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സി. ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.കെ അനന്തകൃഷ്ണന്‍, ജി. ശിവരാജന്‍, ടി.സി ഗീവര്‍ഗ്ഗീസ് മാസ്റ്റര്‍, പി ബാലഗോപാല്‍, വി മോഹന്‍ദാസ്, എം. മുഹമ്മദ് ചെറൂട്ടി, ബി ഇക്ബാല്‍, എന്‍.എം. അരുണ്‍കുമാര്‍, അച്ചന്‍മാത്യു.പി, ജേക്കബ് പി.സി, കേശവന്‍കുട്ടിമേനോന്‍, എന്‍ മുരളീധരന്‍, ഹനീഫ, ഹരിദാസ് മച്ചിങ്ങല്‍ പ്രസംഗിച്ചു. ഒലവക്കോട് താണാവില്‍നിന്നും ആരംഭിച്ച മാര്‍ച്ചിന് എം.എന്‍. സ്വാമിനാഥന്‍, കെ സതീഷ്, സി.വി. വിജയന്‍, കെ കലാധരന്‍, എസ്.കെ. ജയകാന്തന്‍, ഡി. രമേഷ്, എസ് സുകുമാരന്‍, കെ.ജി സുകുമാരന്‍, പി.എസ്. ശ്രീകുമാര്‍, കെ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."