എല്‍.ഡി.എഫ് ഭരണത്തില്‍ രാഷ്ടീയ കൊല വര്‍ധിച്ചു: സുധീരന്‍
കൂത്തുപറമ്പ്: സംസ്ഥാനത്ത് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രാഷ്ടീയ കൊലപാതകങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും ഇതിനെതിരേയുള്ള സര്‍ക്കാര്‍ നടപടി ഫലപ്രദമാകുന്നില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. അക്രമ രാഷ്ട്രീയത്തിനെതിരേ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മമ്പറത്ത് സംഘടിപ്പിച്ച ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യ നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കേണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇവിടെ ചോരച്ചാലുകള്‍ ഒഴുക്കുകയാണ്. മനുഷ്യജീവിതങ്ങള്‍ പൊലിയുന്നത് ആശങ്കയോടെ മാത്രമേ കാണാനാവൂ. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ഇരുപാര്‍ട്ടികളും പരസ്പരം ആയുധമെടുത്ത് നടത്തുന്ന കൊലപാതകമെന്ന പ്രാകൃത നടപടി ലജ്ജാകരമാണ്. ആളെകൊല്ലുന്ന രാഷ്ട്രീയ രീതിയാണ് ഇവര്‍ പിന്തുടരുന്നത്. എന്തിനാണു ഞങ്ങളുടെ വേണ്ടപ്പെട്ടവരെ കൊന്നതെന്ന ഉറ്റവരുടെ ചോദ്യത്തിനു ഒരു രാഷ്ടീയ നേതാവിനും മറുപടി പറയാനാവില്ല. അക്രമത്തിന് ആഹ്വാനം ചെയ്യുന്നത് ഏതു പാര്‍ട്ടിയില്‍പെട്ട നേതാവായാലും അവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണം. നാട്ടില്‍ സമാധാനമുണ്ടാക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും അനുവദിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ അധ്യക്ഷയായി. മുന്‍മന്ത്രി കെ സുധാകരന്‍, ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്‍, ഹസീല സെയ്ദ്, രജനി രമാനന്ദ്, ലതിക സുഭാഷ്, സതീശന്‍ പാച്ചേനി, സുമാ ബാലകൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."