ധനരാജ് വധം: ആര്.എസ്.എസ് പ്രവര്ത്തകന് അറസ്റ്റില്‍
പയ്യന്നൂര്‍: സി.പി.എം പ്രവര്ത്തകന് കുന്നരു കാരന്താട്ടെ സി.വി ധനരാജിനെ കൊലപ്പെടുത്തിയ കേസില്‍ ആര്.എസ്.എസ് പ്രവര്ത്തകന് അറസ്റ്റില്‍. രാമന്തളി മൊട്ടക്കുന്നിലെ ചൂരക്കാട്ട് ഷൈജു(21)വിനെയാണ് പയ്യന്നൂര്‍ സി.ഐ എം.പി ആസാദും സംഘവും അറസ്റ്റു ചെയ്തത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ ഇയാളെ കഴിഞ്ഞദിവസം വൈകുന്നേരത്തോടെ കണ്ണൂരില്‍ പിടികൂടുകയായിരുന്നു. പയ്യന്നൂര്‍ ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ജൂലൈ 11ന് രാത്രിയാണ് ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ ഇതിനകം 10 ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ ആറുപേര്‍ ജാമ്യത്തിലിറങ്ങി. മറ്റു മൂന്നുപേര്‍ റിമാന്‍ഡിലാണ്. നാലു പേര്‍ക്കെതിരേ പൊലിസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. കൂടുതല്‍ തെളിവുകള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."