കെ.എ.ടി.കെ.എസ് ജില്ലാ സമ്മേളനം തൊട്ടില്‍പ്പാലത്ത്
തൊട്ടില്‍പ്പാലം: ക്ഷേത്രം അനുഷ്ടാന തെയ്യം കെട്ടിയാട്ട സംഘടനയുടെ ജില്ലാസമ്മേളനം 28 മുതല്‍ 30വരെ തൊട്ടില്‍പ്പാലത്ത് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റ് പ്രദീപ് മുക്കാളി 28നു വൈകീട്ട് അഞ്ചിനു പതാക ഉയര്‍ത്തും. തുടര്‍ന്ന് കാലന്‍പാട്ട്, വേടന്‍പാട്ട്, തായമ്പക, ബലിക്കള, പഞ്ചവാദ്യം, 101 കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന ചെണ്ടമേളം, നാദസ്വരമേളം, കാവടിയാട്ടം തുടങ്ങിയ കലാരൂപങ്ങള്‍ സമ്മളനത്തിന്റെ ഭാഗമായി അരങ്ങേറും. സമാപമസമ്മേളനം 30നു വൈകീട്ട് അഞ്ചിനു തൊഴില്‍ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ ഇ.കെ വിജയന്‍, പാറക്കല്‍ മഅബ്ദുല്ല, പുരുഷന്‍ കടലുണ്ടണ്ടി പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പ്രദീപ് മുക്കാളി, സെക്രട്ടറി ഒ.കെ ഗംഗാധരന്‍, പി.പി ദിനേശ്കുമാര്‍, സി.കെ ബാബു, അനീഷ് മുയിപ്പോത്ത്, ചന്തുപ്പണിക്കര്‍ കുറ്റ്യാടി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."