ഭൂമി തരം മാറ്റല്‍; തിരിച്ചുപിടിക്കാന്‍ നടപടി തുടങ്ങി
മാനന്തവാടി: അനുവദിച്ച ആവിശ്യത്തിനല്ലാതെ ഭൂമി തരം മാറ്റി ഉപയോഗിച്ചവര്‍ക്കെതിരേ ജില്ലയില്‍ നടപടി ആരംഭിച്ചു. കേരള ഭൂപരിഷ്‌കരണ നിയമത്തിന്റെ ചുവട് പിടിച്ച് സെക്ഷന്‍ 81 പ്രകാരം കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഇളവനുവദിച്ച ഭൂമി പ്രസ്തുത ആവശ്യത്തിലേക്ക് വിനിയോഗിക്കാതെ പൂര്‍ണമായോ ഭാഗകമായോ തുണ്ടുകളാക്കി തരംമാറ്റം വരുത്തുകയും ചെയ്ത നടപടികള്‍ക്കെതിരെയാണ് റവന്യൂ വകുപ്പ് നിയമ നടപടി സ്വീകരിക്കുന്നത്.
ഇതിനകം ജില്ലയിലെ ആറു വന്‍ക്കിടക്കാര്‍ക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ സബ് കലക്ടര്‍ ശീറാം സാംബശിവറാവു നോട്ടിസ് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമിതരംമാറ്റിയ പ്രമുഖ എസ്റ്റേറ്റ് ഉടമകള്‍ക്കും കെ.എല്‍ആര്‍ നിയമ പ്രകാരമുള്ള നടപടികളാണ് സ്വീകരിക്കുന്നത്. വൈത്തിരി, മാനന്തവാടി താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളാണ് ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് വന്‍കിട എസ്റ്റേറ്റ് ലോബിക്കെതിരെ കര്‍ശന നിലപാടുകളുമായി മുന്നോട്ട് പോകുന്നത്.
നിലവില്‍ പ്രൈം ലാന്‍ഡ് ഹോള്‍ഡിങ്‌സിന്റെ വൈത്തിരി റിസോര്‍ട്ട്, വാഴക്കാല എസ്റ്റേറ്റ്, രാജഗിരി എസ്റ്റേറ്റ്, കല്‍പ്പറ്റ നഗരത്തിലെ സ്വകാര്യ വ്യക്തിയുടെ 49 ഏക്കര്‍, മേപ്പാടി ചെമ്പ്രാ പീക്കിലെ ഫാത്വിമ എസ്റ്റേറ്റിന്റെ 10 ഏക്കര്‍, കൊട്ടാരം പ്ലാന്റേഷന്റെ പേരിലുള്ള ഭൂമി തുടങ്ങിയവക്കാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.
കേരള ഭൂ പരിഷ്‌കരണ നിയമപ്രകാരം ഇളവനുവദിച്ച ഭൂമി പൂര്‍ണമായോ ഭാഗികമായോ ആരുടെ കൈവശമായിരുന്നാലും പ്രസ്തുത കൈവശക്കാരന്‍ ആ ഭൂമിയെ ഇളവ് നല്‍കിയ ഇനത്തിനായി മാത്രം വിനിയോഗിക്കേണ്ടതാണ്.
ഈ സാഹചര്യത്തില്‍ കൈവശക്കാരന്‍ നിയമം അനുവദിച്ച ഇളവ് നഷ്ടപ്പെടുത്തിയാല്‍ ഏത് സീലിംഗ് കേസ്സും ഏതു സമയത്തും സെക്ഷന്‍ 87 പ്രകാരം പുനരാരംഭിക്കാന്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡുകള്‍ക്ക് അധികാരം ഉണ്ടെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടിയുമായി വകുപ്പ് മുന്നോട്ട് പോകുന്നത്.
മാനന്തവാടിയില്‍ 140 ഓളം കേസുകളും വൈത്തിരിയില്‍ 100 ഓളം ബത്തേരിയില്‍ 10ല്‍ താഴെ ലാന്‍ഡ് ബോര്‍ഡ് കേസുകളുമാണ് നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."