HOME
DETAILS
MAL
അനധികൃത ഖനനം: യെദ്യൂരപ്പയെ വെറുതെ വിട്ടു
backup
October 26 2016 | 07:10 AM
ബംഗളുരു: അനധികൃത ഖനനകേസില് മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയെ സി.ബി.ഐ കോടതി വെറുതെ വിട്ടു.
യെദ്യൂരപ്പയുടെ രണ്ട് മക്കള്‍ മരുമകന് എന്നിവരെയടക്കമാണ് കോടതി വെറുതെ വിട്ടത്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഒന്നര വര്‍ഷം മാത്രം ബാക്കി നില്‍ക്കെയാണ് യെദ്യൂരപ്പയ്ക്ക് അനുകൂലമായ വിധി വന്നിരിക്കുന്നത്.
കേസില്‍ 2011 ല്‍ ജയിലിലായെങ്കിലും മൂന്ന് ആഴ്ച്ചയ്ക്കുള്ളില്‍ യെദ്യൂരപ്പ പുറത്തിറങ്ങിയിരുന്നു. 216 സാക്ഷികളെയാണ് കേസില്‍ സി.ബി.ഐ പ്രത്യേക കോടതി വിസ്തരിച്ചത്.
ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് യെദ്യൂരപ്പയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പ്രേരണാ ട്രസ്റ്റിന് 40 കോടി കോഴ ലഭിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."