HOME
DETAILS

ഇന്ത്യയുടെ സ്വന്തം സ്‌പേസ് ഷട്ടില്‍ ഈ മാസം പറന്നുയരും

  
backup
May 15 2016 | 18:05 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%87

തിരുവനന്തപുരം: ബഹിരാകാശ ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിക്കാനൊരുങ്ങി ഇന്ത്യ. തദ്ദേശീമായി വികസിപ്പിച്ച പുനരുപയോഗിക്കാവുന്ന സ്‌പേസ് ഷട്ടില്‍ വിക്ഷേപണത്തിന് ഐ.എസ്.ആര്‍.ഒ ഒരുങ്ങുന്നു. അതിസമ്പന്ന രാജ്യങ്ങള്‍ക്ക് മാത്രം പ്രാപ്യമായിരുന്ന സ്‌പേസ് ഷട്ടില്‍ (ബഹിരാകാശ വാഹനം) ഈ മാസം അവസാനത്തോടെ ആന്ധ്രാപ്രദേശിലെ ബംഗാള്‍ ഉള്‍ക്കടല്‍ തീരത്തെ ലോഞ്ചിങ് പാഡില്‍ നിന്ന് വിക്ഷേപിക്കും. ഒരു സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിളിന്റ (എസ്.യു.വി) വലുപ്പവും ഭാരവുമുള്ള സ്‌പേസ് ഷട്ടിലിന് 6.5 മീറ്റര്‍ നീളവും 1.75 ടണ്‍ ഭാരവുമാണുള്ളത്.
തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ സ്‌പേസ് ഷട്ടിലിന്റെ അവസാനവട്ട മിനുക്കുപണികള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇതാദ്യമായാണ് ഐ.എസ്.ആര്‍.ഒ ഇത്തരത്തിലൊരു സ്‌പേസ് ഷട്ടില്‍ വിക്ഷേപിക്കുന്നത്. പുനരുപയോഗിക്കാവുന്ന സാങ്കേതിക വിദ്യ വിജയമായാല്‍ ഉപഗ്രഹങ്ങളുടെ വിക്ഷേപണ ചെലവ് നിലവിലേതിനേക്കാള്‍ പത്തു തവണ വരെ അതായത് കിലോഗ്രാമിന് 2000 ഡോളര്‍ വരെ കുറയ്ക്കാനാവുമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.
പരീക്ഷണത്തിന് ശേഷം റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍ (ആര്‍.എല്‍.വി ടി.ഡി) ജലത്തില്‍ പൊങ്ങിക്കിടക്കുന്ന തരത്തിലല്ല നിര്‍മിച്ചിട്ടുള്ളതെന്നതിനാല്‍ തന്നെ കടലില്‍ നിന്ന് തിരിച്ചെടുക്കാനുള്ള സാധ്യത കുറവാണ്. ഭൂമിയില്‍ ഇറങ്ങുമ്പോഴുണ്ടാകുന്ന കനത്തചൂട് മൂലം കേടുപാട് ഉണ്ടാവുന്നത് തടയാന്‍ ഷട്ടിലിന്റെ മുന്‍ഭാഗം കാര്‍ബണും അറുന്നൂറോളം താപ പ്രതിരോധ കവചങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 1200 ഡിഗ്രി സെന്റീഗ്രേഡ് വരെയുള്ള ചൂട് താങ്ങാനാവും. താപ കവചങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്നാണ് കൊണ്ടുവന്നത്.
ജലത്തില്‍ പൊങ്ങിക്കിടക്കുമോ എന്നതല്ല പരീക്ഷണത്തിന്റെ ലക്ഷ്യം. എന്നാല്‍, ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെ തയാറാക്കിയിരിക്കുന്ന റണ്‍വേയിലൂടെ സഞ്ചരിക്കുമ്പോള്‍ ശബ്ദത്തിന്റെ പ്രവേഗത്തെക്കാള്‍ അഞ്ചു മടങ്ങ് വേഗതയില്‍ ഗമിക്കുമോയെന്നാണ് പ്രധാനമായും പരിശോധിക്കുക. അമേരിക്കയുടെ സ്‌പേസ് ഷട്ടിലിന് സമാനമായ ആര്‍.എല്‍.വി ടി.ഡി അന്തിമ രൂപത്തെക്കാള്‍ ആറു മടങ്ങ് ചെറുതായിരിക്കും.
വലിയൊരു കാല്‍വയ്പിനു മുമ്പുള്ള ചെറു പാദചലനമാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നതെന്ന് വി.എസ്.എസ്.സി ഡയറക്ടര്‍ കെ.ശിവന്‍ പറഞ്ഞു. പുനരുപയോഗിക്കാവുന്നതും മനുഷ്യന് സഞ്ചരിക്കാനാവുന്നതുമായ സ്‌പേസ് ഷട്ടില്‍ തയാറാവാന്‍ 15 വര്‍ഷം വരെ എടുത്തേക്കാമെന്നും അദ്ദേഹം പറഞ്ഞു. റോക്കറ്റ് ബൂസ്റ്റര്‍ എന്ന രീതിയിലാവും ഇപ്പോള്‍ സ്‌പേസ് ഷട്ടിലിനെ ഉപയോഗിക്കുക.
പ്രവര്‍ത്തനനിരതമായ സ്‌പേസ് ഷട്ടില്‍ പരീക്ഷണം നടത്തിയ രാജ്യങ്ങള്‍ അമേരിക്ക, റഷ്യ എന്നിവയാണ്. ഇന്ത്യയുടെ ചിരവൈരികളായ ചൈന ഇതുവരെ സ്‌പേസ് ഷട്ടില്‍ പരീക്ഷണത്തിന് മുതിര്‍ന്നിട്ടില്ല. അമേരിക്കയുടെ സ്‌പേസ് ഷട്ടില്‍ 135 തവണ യാത്ര നടത്തുകയും 2011ല്‍ പ്രവര്‍ത്തനം നിറുത്തുകയും ചെയ്തു. റഷ്യയുടെ സ്‌പേസ് ഷട്ടില്‍ 1989ല്‍ ഒരു തവണ മാത്രമാണ് ബഹിരാകാശ യാത്ര നടത്തിയത്. ഇതിനു ശേഷം ഫ്രാന്‍സും ജപ്പാനും പരീക്ഷണാര്‍ത്ഥം ചില ബഹിരാകാശ വാഹനങ്ങള്‍ അയച്ചു.
റോക്കറ്റ് ബൂസ്റ്റര്‍ എന്ന രീതിയിലാവും ഇപ്പോള്‍ സ്‌പേസ് ഷട്ടിലിനെ ഉപയോഗിക്കുക. ഒന്നാം ഘട്ടത്തില്‍ ഖര ഇന്ധനം ഉപയോഗിച്ച് സ്‌പേസ് ഷട്ടില്‍ വിക്ഷേപിച്ച ശേഷം 70 കിലോമീറ്റര്‍ ഉയരത്തിലേക്ക് മാറ്റും. പിന്നീട് ചെറിയ ത്രസ്റ്ററുകളുടെ സഹായത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ നിശ്ചയിച്ച സ്ഥലത്ത് ഇറക്കും. ഷട്ടില്‍ ഇറങ്ങുന്നത് കപ്പലുകളും സാറ്റ്‌ലൈറ്റുകളും റഡാറുകളും ഉപയോഗിച്ച് നിരീക്ഷിക്കുമെന്നും ശിവന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a few seconds ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  25 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  33 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  40 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  an hour ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 hours ago