റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ നിന്ന് തുക അനുവദിക്കും: ഇ. ചന്ദ്രശേഖരന്
ചെറുതുരുത്തി: ഒമ്പത് വര്‍ഷം മുമ്പ് നിര്‍മാണം സ്തംഭിച്ച ഭാരതപുഴക്ക് കുറുകെയുള്ള ചെറുതുരുത്തി തടയണ പുനര്‍നിര്‍മിക്കാന്‍ നടപടി പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 14.5 കോടി രൂപ അനുവദിച്ചതായി റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന് നിയമസഭയില്‍ യു.ആര് പ്രദീപ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി നല്കി.
2007 ല്‍ തുടങ്ങിയ തടയണ നിര്‍മ്മാണം കരാറുകാരന്റെ മരണത്തെ തുടര്‍ന്ന് ജലവിഭവ വകുപ്പ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കരാറുകാരന് ചെയ്ത ജോലിക്ക് 2.8 കോടി രൂപ കൊടുത്തു തീര്‍ത്തു. 2013 ല്‍ എസ്റ്റിമേറ്റ് പുതുക്കുകയും 14.5 കോടി രൂപയുടെ പ്രവര്‍ത്തിക്ക് റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ നിന്നും തുക അനുവദിപ്പിക്കുന്നതിന് നടപടി ഉണ്ടായതുമില്ല. ഈ കാര്യത്തില്‍ മുന്‍ ഗവണ്മെന്റും വീഴ്ച വരുത്തി.
തടയണ പണി പൂര്‍ത്തീകരിക്കാത്തത് മൂലം കുടിവെള്ള ക്ഷാമത്തിന് വഴി വെച്ചിരിക്കുകയാണ്. കൃഷി നശിക്കുന്ന അവസ്ഥയും സംജാതമായിരുന്നു. ഗവണ്മെന്റിന്റെ അടിയന്തര ഇടപെടല്‍ ഏറെ സന്തോഷത്തിലാണ് ജനങ്ങള്‍. അധികൃതരുടെ അനാസ്ഥക്കെതിരെ സുപ്രഭാതം കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."