കര ഭൂമി നെല്‍വയലാക്കി പൊന്നുവിളയിച്ച് കൃഷ്ണന്‍കുട്ടി
എരുമപ്പെട്ടി: നഷ്ടങ്ങളുടെ കണക്ക് പറഞ്ഞ് നെല്‍വയലുകള്‍ മണ്ണിട്ട് നികത്തി പ്ലോട്ടുകളാക്കി വില്‍പന നടത്തുന്ന കാലഘട്ടത്തില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമി കരനെല്‍കൃഷിക്ക് ഉപയോഗപ്പെടുത്തി കാര്‍ഷിക മേഖലയില്‍ പുത്തന്‍ മാതൃക തീര്‍ത്തിരിക്കുകയാണ് കടങ്ങോട് ഗ്രാമ പഞ്ചായത്ത് അംഗം പി.വി.കൃഷ്ണന്‍കുട്ടി. കടങ്ങോട് പള്ളിമേപ്പുറത്ത് മൂന്ന് ഏക്കര്‍ വരുന്ന സ്ഥലത്താണ് വ്യവസായിയും ഗ്രാമപഞ്ചായത്ത് അംഗവുമായ അപ്പുനായര്‍ എന്ന് വിളിക്കുന്ന പി.വി.കൃഷ്ണന്‍കുട്ടി കരനെല്‍കൃഷി ചെയ്തിരിക്കുന്നത്. നെല്‍പാടങ്ങള്‍ വ്യാപകമായി മണ്ണിട്ട് നികത്തി വില്‍പന നടത്തി കൊണ്ട@ിരിക്കുന്ന കാലഘട്ടത്തിലാണ് സെന്റിന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമി കൃഷ്ണന്‍കുട്ടി നെല്‍വയലാക്കി മാറ്റിയിരിക്കുന്നത്.
പഞ്ചായത്തില്‍ നെല്‍കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പദ്ധതികള്‍ തയ്യാറാക്കുന്നതിനിടയില്‍ കൃഷി ഓഫിസര്‍ റിയാ ജോസഫാണ് കരനെല്‍കൃഷിയെന്ന ആശയം അപ്പുനായരുടെ ശ്രദ്ധയില്‍പെടുത്തിയത്.
കര്‍ഷക കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന കൃഷ്ണന്‍കുട്ടി കൃഷി ഓഫിസര്‍ മുന്നോട്ട് വെച്ച ആശയം നടപ്പിലാക്കുന്നതിനായി ഒട്ടും വിമുഖത കാണിച്ചില്ല. മോഹ വില നല്‍കി സ്വന്തമാക്കിയ സ്ഥലം കര നെല്‍കൃഷിയിറക്കുവാന്‍ സജ്ജമാക്കുകയായിരുന്നു. പുല്ലും പാഴ്‌ചെടികളും വളര്‍ന്ന് നിന്നിരുന്ന സ്ഥലം ജെ.സി.ബി ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷം ഉറപ്പ് കൂടിയ ഭൂമിയായതിനാല്‍ ട്രാക്ടര്‍ കൊ@ണ്ട് അഞ്ച് ദിവസം ഉഴുത് നിരത്തിയാണ് വിത്ത് ഇറക്കാന്‍ പാകപ്പെടുത്തിയത്.
കൃഷിഭവന്‍ നല്‍കിയ ജ്യോതി ഇനത്തിലുള്ള നെല്‍വിത്താണ് കൃഷിക്കായി വിതച്ചത്. മഴലഭിക്കാത്തതിനാല്‍ മറ്റ് പാടശേഖരങ്ങളിലെ പോലെ ഇവിടേയും നെല്‍ചെടികള്‍ക്ക് ഉണങ്ങല്‍ ഭീഷണി നേരിട്ടിരുന്നു. എന്നാല്‍ കൃഷിയിടത്തില്‍ സ്പ്രിംഗ്ലറുകള്‍ സ്ഥാപിച്ച് സമീപവാസിയായ അസ്ഫാക്കിന്റെ വീട്ട് കിണറില്‍ നിന്നുള്ള വെള്ളം ഉപയോഗപ്പെടുത്തിയാണ് ജലസേചനം നടത്തി വരുന്നത്. മൂന്ന് അയല്‍ സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെ ഏഴ് പേരേയാണ് കൃഷിപരിപാലനത്തിനായി ഇപ്പോള്‍ നിയോഗിച്ചിട്ടുള്ളത്.
കൃഷി ഓഫിസര്‍ റിയ ജോസഫ് കൃഷി അസിസ്റ്റന്റ് അജിഷ എന്നിവരാണ് ആവശ്യമായ നിര്‍ദേശം നല്‍കി കൃഷിക്ക് മേല്‍നോട്ടം വഹിക്കുന്നത്. കൃഷിയിറക്കാന്‍ ഇത്തവണ ചിലവ് അല്‍പം കൂടിയെങ്കിലും വരുംവര്‍ഷങ്ങളില്‍ ഇത് തരണം ചെയ്ത് കരനെല്‍കൃഷി ലാഭകരമാക്കാന്‍ സാധിക്കുമെന്നാണ് കാര്‍ഷിക കുടുംബാഗമായ കൃഷ്ണന്‍കുട്ടിയുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."