സമ്പൂര്‍ണ ശുചിത്വം: ബോധവല്‍കരണ പ്രദര്‍ശനം ഇന്നും നാളെയും
പാലക്കാട്: ഗാന്ധി ജയന്തി ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഒക്‌ടോബര്‍ 27, 28 തീയതികളില്‍ 'സമ്പൂര്‍ണ ശുചിത്വം' ബോധവത്ക്കരണ പ്രദര്‍ശനം നടത്തും. സിവില്‍ സ്റ്റേഷന്‍ കവാടത്തിനരികില്‍ രാവിലെ 10ന് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി ഉദ്ഘാടനം ചെയ്യും. നിത്യ ജീവിതത്തില്‍ പാലിക്കേണ്ട ശുചിത്വ ശീലങ്ങള്‍ക്ക് സഹായകമായ മാര്‍ഗനിര്‍ദേശങ്ങളും ഡെമണ്‍സ്‌ട്രേഷനുമായി വിവിധ വകുപ്പുകള്‍ പങ്കെടുക്കും. പാചകം, മാലിന്യ നിര്‍മാര്‍ജനം പകര്‍ച്ചവ്യാധി പ്രതിരോധം , കൃഷി, പാല്‍-കുടിവെള്ളം എന്നിവയുടെ ശുചിത്വം ഉറപ്പാക്കുന്നതിന് സഹായകമായ സന്ദേശങ്ങളും മോഡലുകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്റര്‍ (ഐ.ആര്‍.റ്റി.സി) , മലിനീകരണ നിയന്ത്രണ ബോര്‍ഡ് , ശുചിത്വ മിഷന്‍, കേരള ജല അതോറിറ്റി, ആരോഗ്യം, അനെര്‍ട്ട്, ക്ഷീരവികസനം, കൃഷി, ഗവ.മെഡിക്കല്‍ കോളെജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വകുപ്പ് എന്നിവര്‍ പങ്കെടുക്കും.
രാവിലെ 10 മുതല്‍ വൈകീട്ട് 5.30 വരെയാണ് പ്രദര്‍ശനം. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള വിവിധ മോഡലുകളിലുള്ള 10000 മുതല്‍ 14500 വരെ വിലയുള്ള ബയോഗാസ് പ്ലാന്റുകള്‍, പൈപ്പ് - വെര്‍മി കംപോസ്റ്റ് യൂനിറ്റുകള്‍ കൊയര്‍ പിറ്റ് കംപോസ്റ്റ്, വെര്‍മി പിറ്റ് കംപോസ്റ്റ്, വെയ്സ്റ്റ് ബിന്നുകള്‍ മുതല്‍ ഖര-ദ്രവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്‌കരിക്കാനുള്ള കംപോസ്റ്റ് വരെ ഐ.ആര്‍.റ്റി.സി പ്രദര്‍ശിപ്പിക്കും. ഇവയ്ക്കുള്ള ഓര്‍ഡറുകളും സ്റ്റാളില്‍ സ്വീകരിക്കും.
കുടിവൈള്ളം ശുദ്ധീകരിക്കുന്ന വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് കേരള വാട്ടര്‍ അതോറിറ്റി പ്രദര്‍ശിപ്പിക്കും. വെള്ളം ശുദ്ധീകരിക്കുന്ന രീതിയും പൊതുജനങ്ങള്‍ക്ക് കാണാം. പരിസരമാലിന്യമില്ലാതെ പാചകം ചെയ്യാവുന്ന രീതികളുമായി അനെര്‍ട്ടും ശുചിത്വ സന്ദേശവുമായി ആരോഗ്യ വകുപ്പും ശുചിത്വ മിഷനുമുണ്ടാവും.ഗവ.മെഡിക്കല്‍ കോളെജ് കമ്മ്യൂനിറ്റി മെഡിസിന്‍ വിഭാഗം വിവിധ തരം പകര്‍ച്ചവ്യാധികള്‍ക്ക് വഴിയൊരുക്കുന്ന കൊതുക് നിവാരണവുമായി ബന്ധപ്പെട്ട വിവിധ മോഡലുകള്‍ പ്രദര്‍ശിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."