HOME
DETAILS

വനിതാക്ഷേമത്തിനും സുരക്ഷയ്ക്കും പുതിയ വകുപ്പും മന്ത്രിയും വരുന്നു

  
backup
October 26 2016 | 19:10 PM

%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95-2

തിരുവനന്തപുരം: വനിതാക്ഷേമത്തിനും സ്ത്രീ സുരക്ഷയ്ക്കും പുതിയ വകുപ്പും മന്ത്രിയും വരുന്നു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രഖ്യാപനമുണ്ടാകും.
ഇതിനായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്‌പെഷല്‍ ഓഫിസറായി സാമൂഹ്യക്ഷേമവകുപ്പ്  ഡയരക്ടറായി വിരമിച്ച വി.എന്‍ ജിതേന്ദ്രനെ ചുമതലപ്പെടുത്തി. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണു സര്‍ക്കാര്‍ നിര്‍ദേശം. പൂജപ്പുരയിലെ സാമൂഹ്യക്ഷേമവകുപ്പിന്റെ കെട്ടിടത്തിലാണു താല്‍ക്കാലിക ഓഫിസ് പ്രവര്‍ത്തിക്കുക. ഇടതു മുന്നണിയുടെ പ്രകടനപത്രികയിലെ പ്രധാന ഇനമായിരുന്നു സ്ത്രീകള്‍ക്കായുള്ള പ്രത്യേകവകുപ്പും മന്ത്രിയും. സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാമൂഹ്യക്ഷേമവകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു. വകുപ്പ് സര്‍ക്കാരിന്  കൈമാറിയ റിപ്പോര്‍ട്ടനുസരിച്ചാണ് സ്‌പെഷല്‍ ഓഫിസറെ നിയമിച്ചിരിക്കുന്നത്.
 ഇപ്പോള്‍ സ്ത്രീകള്‍ക്കായി അനുവദിച്ചിട്ടുള്ള പദ്ധതികളും മറ്റുവകുപ്പുകള്‍ വഴി നടപ്പിലാക്കുന്ന പദ്ധതികളും പുതുതായി രൂപം നല്‍കുന്ന വകുപ്പില്‍ കൊണ്ടുവരും. വനിതാവികസന കോര്‍പറേഷന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും പുതുതായി തുടങ്ങുന്ന വകുപ്പിന് കീഴിലാക്കും. ജന്‍ഡര്‍ ഓഡിറ്റിങ്ങും വകുപ്പിന്റെ പ്രവര്‍ത്തനപരിധിയില്‍പ്പെടും.
സ്ത്രീ തൊഴില്‍ പങ്കാളിത്തം ഉറപ്പുവരുത്തുക, പുതിയ തൊഴില്‍ മേഖലകള്‍ കണ്ടെത്താന്‍ സ്ത്രീകളെ സഹായിക്കുക, സ്ത്രീകള്‍ കൂടുതല്‍ പണിയെടുക്കുന്ന മേഖലകളിലെ ക്ഷേമനിധികളുടെ ചുമതല, സ്ത്രീ സുരക്ഷ, വിദേശത്ത് ജോലിചെയ്യുന്ന സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുടങ്ങിയവയെല്ലാം വകുപ്പിന്റെ നിയന്ത്രണത്തിലാക്കും. സ്‌പെഷല്‍ ഓഫിസര്‍ എല്ലാ മേഖലയിലെ സ്ത്രീകളുമായും ആശയവിനിമയം നടത്തി പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്താമെന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കും.
പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ മന്ത്രിസഭയില്‍ അഴിച്ചു പണിയുണ്ടാകും. ആ സമയം നിലവിലുള്ള വനിതാ മന്ത്രിമാരില്‍ ആര്‍ക്കെങ്കിലുമോ  അല്ലെങ്കില്‍ പുതിയ അംഗത്തെ മന്ത്രിസഭയിലേക്ക് കൊണ്ടുവന്ന് വകുപ്പ് ഏല്‍പ്പിക്കാനോ മുഖ്യമന്ത്രിക്ക് ആലോചനയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago