വിദ്യാലയങ്ങളില്‍ കളരിപ്പയറ്റ് പരിശീലനം നവംബര്‍ ഒന്നിന് ആരംഭിക്കും
പനമരം: വിദ്യാലയങ്ങളില്‍ കളരിപ്പയറ്റ് പരിശീലനം നവംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് കളരിപ്പയറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാലയങ്ങളില്‍ കായിക ക്ഷമത വര്‍ധിപ്പിക്കുന്നതിനും അച്ചടക്കം, ആത്മവിശ്വാസം എന്നിവ വളര്‍ത്തിയെടുക്കുന്നതിനുമായി ജില്ലാപഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് പദ്ധതി ആവിഷ്‌കരിച്ചത്. ജില്ലയിലെ നിശ്ചിത സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം പരിശീലനം നല്‍കും. 20 സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കായാണ് ആദ്യഘട്ടത്തില്‍ പരിശീലനം ആരംഭിക്കുക. അഞ്ചു മുതല്‍ ഒന്‍പത് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം നല്‍കുക. സ്‌കൂള്‍തല കളരിപയറ്റ് പരിശീലനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നവംബര്‍ ഒന്നിന് രണ്ട് മണിക്ക് പനമരം ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നിര്‍വഹിക്കും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു അധ്യക്ഷനാകും. ചടങ്ങില്‍ ദേശീയ കളിപ്പയറ്റ് ചാംപ്യന്‍ഷിപ്പ് വിജയികളെ ആദരിക്കും. വയനാട് ഡി.ഡി.ഇ പി.പി തങ്കം, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എ ദിലീപ് കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, പനമരം പഞ്ചായത്ത് പ്രസിഡന്റ് ലിസി, അഡ്വ. പി ചാത്തുക്കുട്ടി, കെ പ്രകാശന്‍ പങ്കെടുക്കും. കെ.പി സാജു, ടി.എം ആസിഫ്, പി.കെ രാഘവന്‍, കെ.സി കുട്ടികൃഷ്ണന്‍ ഗുരിക്കള്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."