വി.എന്‍.പിക്ക് തൃക്കരിപ്പൂരിന്റെ അന്ത്യാഞ്ജലി
തൃക്കരിപ്പൂര്‍: ചൊവ്വാഴ്ച മരണപ്പെട്ട വി.എന്‍.പി എന്നറിയപ്പെടുന്ന വി.എന്‍.പി അബ്ദുറഹ്മാനു നാടിന്റെ അന്ത്യാഞ്ജലി. ചെറിയമമ്മുക്കേയിലും സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങളിലും ആകൃഷ്ടരായി അഖിലേന്ത്യാ മുസ്‌ലിം ലീഗിലും അഖിലേന്ത്യാ ലീഗ് മുസ്‌ലിം ലീഗില്‍ ലയിച്ചതോടെ ലീഗിലും സജീവ പ്രവര്‍ത്തകനായി. ഐ.എന്‍.എല്‍ രൂപീകരിച്ചതോടെ ഐ.എന്‍.എല്ലിന്റെ പ്രവര്‍ത്തകനും നേതാവുമായി. മികച്ച രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയിലും മികച്ച കര്‍ഷകനാകാനും വി.എന്‍.പി സമയം കണ്ടെത്തി. ഇത്രയും കാലത്തെ പ്രവര്‍ത്തനത്തിനിടയില്‍ അഴിമതിയുടെ കറപുരളാത്ത വ്യക്തിത്വത്തിനുടമയായിരുന്നു വി.എന്‍.പി.
വി.എന്‍.പിയുടെ വേര്‍പാടറിഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകരും സുഹൃത്തുക്കളും പൊറോപ്പാട്ടെ വീട്ടിലെത്തി. പി കരുണാകരന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹമ്മദ് മൗലവി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, ഐ.എന്‍.എല്‍ നേതാക്കളായ വി ഹംസ ഹാജി, കെ.എസ് ഫക്രുദ്ധീന്‍ ഹാജി, എം.എ ലത്തീഫ് , പി.എ മുഹമ്മദ് കുഞ്ഞി, അസിസ് കടപ്പുറം, മൊയ്തീന്‍ കുഞ്ഞി കളനാട്, സി.എം.എ ജലീല്‍, ശംസുദ്ധീന്‍ പുതിയങ്ങാടി, റഹീം ബണ്ടിച്ചാല്‍, അഷ്‌റഫ് പറവൂര്‍, ഇ കെ കെ പടന്നക്കാട്, വി.പി.പി മുസ്തഫ, ടി ഐ മധുസൂദനന്‍, വി പി ജാനകി, സയ്യിദ് തയ്യിബുല്‍ ബുഖാരി, തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ നിരവധി പേര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. വൈകീട്ട് തൃക്കരിപ്പൂര്‍ ടൗണില്‍ മൗനജാഥയും അനുശോചന യോഗവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."