HOME
DETAILS

ബസ് ഉടമകള്‍ ആര്‍.ടി ഓഫിസ് ഉപരോധിച്ചു

  
backup
October 26 2016 | 20:10 PM

%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%89%e0%b4%9f%e0%b4%ae%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d



കണ്ണൂര്‍: ആര്‍.ടി.ഒ നിയമ വിരുദ്ധമായി പെര്‍മിറ്റ് നല്‍കുന്നുവെന്ന് ആരോപിച്ച് തലശ്ശേരി വഴി സര്‍വിസ് നടത്തുന്ന ബസുകളുടെ ഉടമകളും തൊഴിലാളികളും ആര്‍.ടി ഓഫിസ് ഉപരോധിച്ചു. ആര്‍.ടി.ഒയും ഏജന്റുമാരും നടത്തുന്ന ഒത്തുകളി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പാനൂര്‍, തലശ്ശേരി, അഞ്ചരക്കണ്ടി റൂട്ടുകളിലെ ബസുടമ തൊഴിലാളി ഐക്യവേദിയുടെ നേതൃത്വത്തില്‍ ആര്‍.ടി ഓഫിസ് ഉപരോധിച്ചത്.
നിലവില്‍ ഈ റൂട്ടുകളില്‍ മൂന്നു മിനിറ്റ് ഇടവേളകളിലാണു സര്‍വിസ് നടത്തുന്നത്. പുതിയ പെര്‍മിറ്റ് അനുവദിക്കുന്നതിലൂടെ ബസുകളുടെ ഇടവേള ചുരുങ്ങുകയും മത്സരയോട്ടത്തിന് ഇതു വഴിവയ്ക്കുകയും ചെയ്യും. ആര്‍.ടി ഓഫിസ് ഉദ്യോഗസ്ഥരും മറ്റും കോടതിയെ തെറ്റിദ്ധരിപ്പിച്ചാണു പെര്‍മിറ്റ് വാങ്ങുന്നതെന്നും ബസുടമകള്‍ പറഞ്ഞു.
നിയമവിരുദ്ധമായി ബസുകള്‍ക്കു പെര്‍മിറ്റ് നല്‍കിയ കാര്യം പരിശോധിക്കാന്‍ ഇന്നു സമയനിര്‍ണയ യോഗം ചേരുമെന്നു ആര്‍.ടി.ഒ കെ.സി മോഹനന്‍ നമ്പ്യാര്‍ സമരക്കാരെ അറിയിച്ചു. പെര്‍മിറ്റുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് വരുമ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ ഹാജരാകാത്ത കാര്യം അഡ്വക്കറ്റ് ജനറലിനെ അറിയിക്കുമെന്നും ആര്‍.ടി.ഒ ഉറപ്പുനല്‍കി. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് സംസ്ഥാന പ്രസിഡന്റ് കെ വേലായുധന്‍ ഉദ്ഘാടനം ചെയ്തു. കെ രാഘവന്‍ അധ്യക്ഷനായി. കെ ബിജു, കെ ഗംഗാദരന്‍, സി.കെ റോജിന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  5 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  6 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  6 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  7 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  7 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  7 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  7 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  7 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  8 hours ago