HOME
DETAILS
MAL
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മാര്‍ച്ച്
backup
October 26 2016 | 20:10 PM
നിലമ്പൂര്‍: ആദിവാസി സ്ത്രീകളെയും കേരളത്തേയും അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയ വകുപ്പ് മന്ത്രി എ.കെ ബാലന് രാജിവെക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റി നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
കെ.പി.സി.സി സെക്രട്ടറി വി.എ കരീം ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ് അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ. ഗോപിനാഥ്, മുനിസിപ്പല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാജഹാന് പായമ്പാടം, ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി കല്ലായി മുഹമ്മദാലി, എം.കെ ബാലകൃഷ്ണന്, കെ. വിനോദ് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."