HOME
DETAILS
MAL
കെ.എസ്.ഇ.ബി; അപേക്ഷകരോട് പക്ഷപാതം കാണിക്കുന്നതായി പരാതി
backup
October 26 2016 | 20:10 PM
പരപ്പനങ്ങാടി: കെ.എസ്.ഇ.ബി പരപ്പനങ്ങാടി സെക്ഷന്‍ ഓഫിസില്‍ അപേക്ഷകരോട് പക്ഷപാതം കാണിക്കുന്നതായി പരാതി. പുതുതായി കണക്ഷന് അപേക്ഷിക്കുന്നവരെയാണ് ജീവനക്കാര്‍ വട്ടം കറക്കുന്നത്.
വയറിങ് കഴിഞ്ഞ വീടുകളിലും കെട്ടിടങ്ങളിലും എസ്റ്റിമേറ്റ് എടുക്കുന്ന കാര്യത്തിലാണ് അധികൃതര്‍ അനാവശ്യമായി കാലതാമസം വരുത്തുന്നതായി പരാതി ഉയര്‍ന്നത്. വയറിങ് കഴിഞ്ഞാല്‍ ലൈസന്‍സുള്ള വയര്മാന്മാരും ഉപഭോക്താക്കളും ഓഫിസില്‍ അപേക്ഷിക്കാറാണ് പതിവ്. തുടര്‍ന്ന് ഓവര്‍സിയര്‍മാര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധിച്ച് എസ്റ്റിമേറ്റ് തയാറാക്കും.
എന്നാല്‍ പരപ്പനങ്ങാടി ഓഫിസില്‍ അപേക്ഷിച്ചാല്‍ ജീവനക്കാര്‍ക്ക് താല്പര്യമുള്ളവര്ക്ക് നടപടികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കുകയും അല്ലാത്തവര്‍ക്ക് ആഴ്ചകളോളം ഓഫിസില്‍ കയറിയിറേങ്ങേണ്ട അവസ്ഥയാണുള്ളതെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."